2 ലക്ഷം രൂപ ചെലവിട്ട് കുരങ്ങുകളുടെ വിവാഹം
ഭദാരക്: രണ്ട് ലക്ഷം രൂപ ചെലവിട്ട് ആഘോഷത്തോടെ കുരങ്ങുകളുടെ വിവാഹം. ഒറീസയിലെ ഒരു ഗ്രാമത്തിലാണ് മനുഷ്യരുടെ വിവാഹം പോലെ കുരങ്ങുകളുടെ വിവാഹം സര്‍വ ആഡംബരങ്ങളോടെയും നടന്നത്.
മനു ജുംരി എന്നീ കുരങ്ങുകള്‍ക്കായിരുന്നു വിവാഹം. ജുംരിക്ക് രണ്ടു വയസായേതയുള്ളൂ. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ ഉപേക്ഷിച്ച നിലയിലാണ് ജുംരിയെ അതിന്റെ ഇപ്പോഴത്തെ ഉടമകള്‍ക്ക് കിട്ടിയത്.
തന്റെ മകളുടെ വിവാഹം പോലെ തന്നെയാണ് തനിക്ക് ജുംരിയുടെ വിവാഹമെന്ന് കുരങ്ങിന്റെ ഉടമ മാമിന പറഞ്ഞു. ഇനി മുതല്‍ ജുംരി തന്റെ വീട്ടിലുണ്ടാവില്ലെന്നത് സങ്കടമുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അയല്‍ഗ്രാമത്തില്‍ നിന്നാണ് ജുംരിയുടെ 'വരനെ' കണ്ടെത്തിയത്. ഇരുവരുടെയും 'മധുവിധു' ഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ അഞ്ചേക്കര്‍ വളപ്പിലാണ്.












Click it and Unblock the Notifications