Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദിക്കേണ്ടതു പോലെ ചോദിച്ചാല്‍.............

നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി സൂചിപ്പിക്കുന്നത് ഈ പദ്ധതിയെക്കുറിച്ച് ഐടി വകുപ്പിനും മുഖ്യമന്ത്രിക്കും നേരത്തെ അറിയാമായിരുന്നു എന്നു തന്നെയാണ്.

പദ്ധതിയുടെ ഒരു വിവരവും ഐടി വകുപ്പിനെ അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ തലയ്ക്കു മീതെ വ്യവസായ മന്ത്രി പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമൊക്കെയായിരുന്നു വിവാദകാലത്ത് ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

സൈബര്‍ സിറ്റി പദ്ധതി സംബന്ധിച്ച ഒരുകാര്യവും ഐടി വകുപ്പിനെ അറിയിച്ചിരുന്നില്ലെന്ന് നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമായ മറുപടി ഒടുവില്‍ മുഖ്യമന്ത്രിക്ക് തന്നെ നിയമസഭയില്‍ നല്‍കേണ്ടി വന്നു.

2007 ഫെബ്രുവരി 10ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് ബ്ലൂസ്റ്റാര്‍ പ്രതിനിധികളും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടന്ന വിവരം ചില മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ഇതേക്കുറിച്ച് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, തന്നെ പലരും വന്നുകണ്ടുകാണും, കാണാന്‍ വരുന്നവരോട് കാണില്ല എന്നു പറയാനാവുമോ എന്നൊക്കെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

തനിക്കും തന്റെ ഓഫീസിനും ഏതാണ്ട് ഒരു വര്‍ഷം മുമ്പേ അറിയാമായിരുന്ന ഒരു പദ്ധതിയെക്കുറിച്ച് പൊടുന്നനെ ഒരു വിവാദമുണ്ടാക്കി എന്ത് ലക്ഷ്യം നേടാനാണ് വിഎസ് ആഗ്രഹിച്ചതെന്ന കാര്യം ഇപ്പോള്‍ പകല്‍പോലെ വ്യക്തം. ഭരണ വൈകല്യം മൂടിവെയ്ക്കാന്‍ വിവാദങ്ങളെ ആയുധമാക്കുന്ന ശീലം കേരളത്തെ എങ്ങോട്ട് കൊണ്ടുപോകുമെന്ന ചോദ്യം പ്രസക്തം.

മുന്‍പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+