പിള്ള കോടാലി സുധാകന്റെ കഥ കഴിയ്‌ക്കും; ഗണേഷ് കുമാര്‍
ഒറ്റപ്പാലം: ആര്‍ ബാലകൃഷ്‌ണ പിള്ളയെ കോടാലിയെന്നു വിളിച്ച സുധാകരന്റെ കഥ ആ കോടാലി തന്നെ തീര്‍ക്കുമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ.
എന്‍എസ്‌എസ് താലൂക്ക് .യൂണിയന്റെ ജന്മ നക്ഷത്ര കാണിക്ക സമാഹരണ സമ്മേളനത്തിലിടെയാണ് ഗണേഷ് കുമാര്‍ ജി. സുധാകരനെതിരെ ആഞ്ഞടിച്ചത്. ഹോസ്‌റ്റല്‍ ഫീസു പോലും നല്‌കാതെ എന്‍എസ്‌എസിന്റെ സൗജന്യം പറ്റി പഠിച്ച സുധാകരന്റെ നന്ദികേടു പറയുന്ന വായ നാപ്‌കിന്‍ തിരുകിയാണ് അടക്കേണ്ടത്.
തെരഞ്ഞടുപ്പിനിടെ ഒട്ടേറെ തവണ എന്‍എസ്‌എസ് നേതാക്കളെ കണ്ടു വണങ്ങിയ സുധാകരന്‍ നെറി കെട്ട ഭാഷയിലാണ് ഇപ്പോള്‍ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുന്നത്. പൂന്താനമെന്ന കവി ഉണ്ടായിരുന്നില്ലെന്ന വാദം സുധാകരന്റെ ഗൂഢാലോചനയില്‍ നിന്നുണ്ടായതാണ്.
അധികാരത്തിനു വേണ്ടി കലഹിച്ചു നടക്കുന്നവര്‍ക്കെതിരെ പൂന്താനം കവിതയെഴുതിയതു കൊണ്ടാണ് സുധാകരനെപ്പോലുള്ളവര്‍ പൂന്താനത്തെ നിഷേധിക്കാന്‍ ഒരുമ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications