കേരളത്തിലെ ഐടി മേഖലയില്‍ ഒരു ലക്ഷം തൊഴില്‍
തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഐടി മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‌കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ഐടി പാര്‍ക്ക് ആരംഭിയ്ക്കും. കേരളത്തില്‍ സൈബര്‍ യൂണിവേഴ്‌സിറ്റ് സ്ഥാപിക്കുന്ന കാര്യം ആലോചനയിലുണ്ട്. ഐടി പാര്‍ക്കുകള്‍ തുടങ്ങുന്ന കാര്യത്തില്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോ സുരക്ഷ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിയ്‌ക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിലക്കയറ്റം തടയാന്‍ പൊതുവിതരണ സമ്പ്രാദയത്തിലൂടെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications