സച്ചാര്‍ കമ്മിറ്റി: എന്‍എസ്‌എസും എംഇഎസും ഇടയുന്നു
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി എന്‍എസ്‌എസും എംഇഎസും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നു. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് എന്‍എസ്‌എസ് എതിര്‍ത്താല്‍ സ്വാശ്രയ വിദ്യാഭ്യാസ കരാറില്‍ നിന്നും പിന്‍മാറുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടി വരുമെന്ന് എംഇഎസ് വ്യക്തമാക്കി.
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ബോധപൂര്‍വ്വം വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എംഇഎസ് പ്രസിഡന്റ് പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
രൂക്ഷമായ ഭാഷയിലാണ് ഫസല്‍ ഗഫൂര്‍ നാരായണപ്പണിക്കരെ വിമര്‍ശിച്ചത്. ചങ്ങനാശേരിയിലെ കവലച്ചട്ടമ്പിയുടെ ഭാഷയാണ നാരായണപ്പണിക്കരുടെത്. ഒരു പണിയും ചെയ്യാതെ വാചകമടിയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
സംവരണ കാര്യം തീരുമാനിക്കേണ്ടത് സമുദായിക സംഘടനകളല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ന്യായമായ നിര്‍ദേശങ്ങളാണ് സച്ചാര്‍ റിപ്പോര്‍ട്ടിലും പാലൊളി റിപ്പോര്‍ട്ടിലുമുള്ളത്. എന്‍എസ്‌എസിന്റെ സ്ഥാപനങ്ങളില്‍ ഒരു ശതമാനം പോലും മറ്റു സമുദായക്കാര്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications