നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്നിന് നാല് ഓസ്കാര്‍
ഹോളിവുഡ്: ഏറ്റവും മികച്ച ചിത്രത്തിനുള്ള 80-ാമത് ഓസ്‌കാര്‍ പുരസ്‌കാരം നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ സ്വന്തമാക്കി.
ദെര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയേല്‍ ഡേ ലൂയിസ് മികച്ച നടനായും ലാ വിയേ എന്‍ റോസിലെ അഭിനയത്തിന് ഫ്രഞ്ച് താരം മരിയന്‍ കോടിലാന്‍ഡ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനും തിരക്കഥയ്‌്‌ക്കുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്നിന് നാല് അവാര്‍ഡുകള്‍
ലഭിച്ചു. ജോയല്‍, ഏഥന്‍ കോയന്‍ സഹോദരന്‍ാരാണ് നോ കണ്‍ട്രിയുടെ സംവിധായകര്‍.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം സ്‌പാനിഷ് താരം ജാവിയര്‍ ബാര്‍ഡെം നേടി. ആദ്യമായാണ് ഓരു സ്‌പാനിഷ് നടന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിയ്‌ക്കുന്നത്.
യൂറോപ്യന്‍ താരങ്ങളുടെ സാന്നിധ്യമായിരുന്നു ഇത്തവണത്തെ ഓസ്‌കാറിന്റെ പ്രത്യേകത.
മികച്ച നടനും നടിയും സഹനടനുമുള്ള പുരസ്‌കാരങ്ങളെല്ലാം യൂറോപ്പില്‍ നിന്നുള്ള താരങ്ങള്‍ സ്വന്തമാക്കി.
ബ്രീട്ടിഷുകാരനായ ഡാനിയേല്‍ കരിയറില്‍ രണ്ടാം തവണയാണ് ഓസ്‌കാര്‍ പുരസ്‌കാരം നേടുന്നത്. 1989ല്‍ മൈ ലെഫ്‌റ്റ് ഫൂട്ടിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ ഓസ്‌കാര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications