പാകിസ്ഥാനില്‍ യുട്യൂബ് നിരോധിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്ത് യുട്യൂബ് നിരോധിച്ചു. യുട്യൂബില്‍ ഇസ്ലാമിക് വിരുദ്ധ സിനിമകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം.
ഇനിയൊരു അറിയിപ്പ് വരെ യുട്യൂബ് ബ്ലോക്ക് ചെയ്യുന്നതിന് പാകിസ്ഥാനിലെ 70 ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡച്ച് സംവിധായകനായ ഗീര്‍ത് വില്‍ഡേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. ഖുറാനെതിരായ ഒരു സിനിമ താനുടന്‍ പുറത്തിറക്കുമെന്നാണ് ഗീര്‍ത് വില്‍ഡേഴ്സിന്റെ പ്രഖ്യാപനം. ഇസ്ലാം മതം ഫാസിസ്റ്റും സ്ത്രീകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമെതിരെ അക്രമത്തിന് പ്രചോദിപ്പിക്കുന്നതാണെന്നുമുള്ള നിരീക്ഷണങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിക്കുന്ന വെബ് സൈറ്റുകളും പാകിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്. അതേ സമയം വിവാദപരമായ സിനിമകള്‍ യുട്യൂബില്‍ നിന്നുമൊഴിവാക്കിയാല്‍ നിരോധനം പിന്‍വലിക്കുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
യുട്യൂബ് നിരോധിക്കുന്ന ആദ്യത്തെ രാജ്യമല്ല പാകിസ്ഥാന്‍. തായിലാന്റ്, മൊറോക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളും യുട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications