ലാപ് ടോപ് ബാറ്ററി ഉരുകി തീപ്പിടുത്തം
സിയോള്‍ : സാംസങ്ങിന്റെ ലാപ് ടോപ്പിലെ ബാറ്ററി ഉരുകി തീപ്പിടുത്തമുണ്ടായി. തെക്കന്‍ കൊറിയയിലാണ് സംഭവം.
സാംസങ് ഇലക്ട്രോണിക് കമ്പനിയുടെ നോട്ട്ബുക്ക് കമ്പ്യൂട്ടറിലെ ബാറ്ററി ഉരുകിയാണ് തീപ്പിടുത്തമുണ്ടായത്. ഒരു തലയിണക്കു മുകളില്‍ വച്ച് മൂന്നര മണിക്കൂറോളം ഉപയോഗിച്ചതിനു ശേഷം ബാറ്ററിയില്‍ നിന്നും പുക ഉയരുകയായിരുന്നു. തുടര്‍ന്ന് കിടക്കയും മറ്റും കത്തിനശിച്ചു. എന്നാല്‍ വലിയ തീപ്പിടുത്തമുണ്ടായില്ല.
സാംസെങ് കമ്പനി അധികൃതരും അഗ്നിശമനസേനാ വകുപ്പുമാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 2002ല്‍ നിര്‍മിച്ച പി 10 മോഡല്‍ ലാപ് ടോപ്പിന്റെ ബാറ്ററിയാണ് ഉരുകിയത്.
കഴിഞ്ഞ മാസം എല്‍ജിയുടെ ഒരു ലാപ് ടോപ്പിന്റെ ബാറ്ററി ഉപയോഗിക്കാത്ത അവസ്ഥയില്‍ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications