Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗക്കേസ്: നടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Mansoor Ali Khanദില്ലി: സഹായിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 10.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്നടന്‍ മന്‍സൂര്‍ അലിഖാനോട് സുപ്രീംകോടതി ഉത്തരവിട്ടു.

കേസ് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന മന്‍സൂര്‍ അലിഖാന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

1996 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗക്കേസില്‍ കീഴ്ക്കോടതി അദ്ദേഹത്തെ ഏഴുവര്‍ഷം തടവിനും മൂന്നുലക്ഷം രൂപ നഷ്ടപ്പരിഹാരം നല്‍കാനും വിധിച്ചിരുന്നു.

സംശയാതീതമായി കേസ് തെളിയിക്കാനാകാത്തതിനാല്‍ മദ്രാസ് ഹൈക്കോടതി നടനെ വെറുതെ വിട്ടു. എന്നാല്‍ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് 10.25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് അരിജിത് പസായത്തും ജസ്റ്റിസ് പി. സദാശിവനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+