കേരളം കാത്തിരുന്ന റെയില്‍ ബജറ്റ്
തിരുവനന്തപുരം : ഏറെക്കാലത്തിനു ശേഷം, അല്‍പമൊന്ന് ആഹ്ലാദിക്കാന്‍ വകയുളള റെയില്‍വേ ബജറ്റ് അവതരിപ്പിച്ചതിന് ലാലുവിനോട് നന്ദി പറയുകയാണ് കേരളം
റെയില്‍വേ കോച്ച് നിര്‍മ്മാണ ഫാക്ടറി വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത് ഈ ബജറ്റില്‍ യാഥാര്‍ത്ഥ്യമായി. സേലം ഡിവിഷന്‍ വിഭജിച്ചപ്പോള്‍ കേരളം പകരം കോച്ച് ഫാക്ടറിയെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തു. അന്ന് ലാലു നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.
പുതുതായി നാലു ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേയ്ക്ക് പ്രതിദിന സൂപ്പര്‍ഫാസ്റ്റ് വണ്ടിയെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും, ത്രിദിന ഗരീബി രഥം അനുവദിച്ചു കൊണ്ട് ലാലു ചെറിയ സഹായം ചെയ്തു. കൊച്ചുവേളി -ഡെറാഡൂണ്‍, കൊച്ചുവേളി- അമൃതസര്‍ പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍, ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് പുതിയ ട്രെയിനുകള്‍.
നിസാമുദ്ദീന്‍ തിരുവന്തപുരം രാജധാനി എക്സ് പ്രസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കിയതും ബാംഗ്ലൂര്‍ കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളം വരെ നീട്ടിയതും യാത്രാക്ലേശത്തിന് നല്ലൊരളവ് പരിഹാരമാകും.
വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിന് സഹായം നല്‍കാമെന്നും റെയില്‍വേ ബജറ്റില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ ഇതെത്ര തുക വരുമെന്ന് പറഞ്ഞിട്ടില്ല.
ചരക്കുകൂലി വര്‍ദ്ധിപ്പിക്കാത്തതും കേരളത്തിനാണ് ഏറ്റവും ഗുണകരമാവുക. പ്രത്യേകിച്ച് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനം കേരളമാകുമ്പോള്‍.
കേരളത്തിന് ഗുണകരമായ ബജറ്റ് അവതരിപ്പിച്ച റെയില്‍വേ മന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. കക്ഷിഭേദമെന്യെ കേരളത്തിന്റെ റെയില്‍വേ വികസനത്തിനു വേണ്ടി ശ്രമിച്ച എല്ലാ എം പിമാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications