Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരനാണ്‌ റയില്‍വേയുടെ ദൈവം: ലാലു

ദില്ലി: കേന്ദ്ര റയില്‍ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌ ലോക്‌സഭയില്‍ തന്റെ അഞ്ചാം റയില്‍വേ ബജറ്റിന്റെ അവതരണം ആരംഭിച്ചു. സ്വന്തം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ പ്രശംസിച്ചുകൊണ്ടാണ്‌ ലാലു ബജറ്റ്‌ അവതരണത്തിലേയ്‌ക്ക്‌ കടന്നത്‌.

2007-08 വര്‍ഷത്തില്‍ റയില്‍വേയുടെ ലാഭത്തില്‍ റക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. 25,000 കോടിരൂപയുടെ ലാഭമാണ് ഈ വര്‍ഷത്തില്‍ റയില്‍വേ ഉണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും മികച്ചവരുമാനക്കണക്കാണിത്. ചരക്കുകടത്തിലൂടെയുള്ള വരുമാനം 2000 കോടി രൂപയാണ്. യാത്രാക്കൂലി വരുമാനത്തില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി- മന്ത്രി പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ റയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സമ്പൂര്‍ണ്ണ കാഴ്‌ചപ്പാട്‌ ഈ ബജറ്റിലുണ്ടാകും. ഇന്ത്യന്‍ റയില്‍വേയെ ഇനിയും പുതിയ ഉയരങ്ങളില്‍ എത്തിയ്‌ക്കുകയും അതിനെ ലോകത്തില്‍ ഒന്നാമത്തേതായി ഉയര്‍ത്തുകയുമാണ്‌ തന്റെ ലക്ഷ്യമെന്നും ലാലു പറഞ്ഞു.

ബജറ്റ്‌ അവതരണത്തിന്‌ സഭയിലേയ്‌ക്ക്‌ എത്തുന്നതിന്‌ മുമ്പേ ബജറ്റ്‌ സാധാരണക്കാര്‍ക്ക്‌ അനുകൂലമായ ജനപ്രിയബജറ്റായിരിക്കുമെന്നതിനുള്ള എല്ലാ സൂചനകളും അദ്ദേഹം നല്‍കിയിരുന്നു.

റയില്‍വേ ഇന്ത്യയുടെ ജീവനാഡിയാണ്‌ ഇത്‌ സാധാരണക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു സേവനമാണ്‌. ബജറ്റ്‌ തയ്യാറാക്കാന്‍ വേണ്ടി ഇരിക്കുമ്പോള്‍ ഞാന്‍ ആദ്യം പരിഗണിച്ചത്‌ ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ സാധാരണക്കാരെയാണ്‌. കഴിഞ്ഞ നാല്‌ ബജറ്റുകളും സാധാരണക്കാരന്‌ ഗുണകരമായ രീതിയിലാണ്‌ തയ്യാറാക്കിയിരുന്നത്‌- പാര്‍ലമെന്റിലേയ്‌ക്ക്‌ പ്രവേശിക്കും മുമ്പ്‌ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ലാലു പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+