ലാലു, ജനപ്രിയ റെയില്‍വേ നായകന്!
ദില്ലി : തിരഞ്ഞെടുപ്പ് ലാക്കാക്കി 2008ലെ റെയില്‍വേ ബജറ്റെന്ന മാന്ത്രിക വടി ലാലു പ്രസാദ് യാദവ് വീശിയപ്പോള്‍ സാധാരണക്കാര്‍ക്ക് സന്തോഷിക്കാന്‍ പഴുതേറെ.
തുടര്‍ച്ചയായ നാലാം തവണയും റെയില്‍വേ കൂലിയില്‍ മാറ്റമില്ല. സെക്കന്റ് ക്ലാസ് നിരക്കില്‍ അഞ്ചു ശതമാനം ഇളവ് പ്രഖ്യാപിച്ച ലാലു ചെറിയ നിരക്കിലുളള വിമാന സര്‍വീസുകളോട് മത്സരിക്കാന്‍ എസി നിരക്കുകളിലും ഇളവ് പ്രഖ്യാപിച്ചു.
ഭയന്നപോലെ ചരക്കു കൂലിയിലും വര്‍ദ്ധനയില്ല. യാത്രാക്കൂലി കുറച്ചപ്പോള്‍ ചരക്കുകൂലി വര്‍ദ്ധനയില്ലാതെ അതേപടി നിലനിര്‍ത്തി. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ മലവെളളം പോലെ ഒഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ ദൈവതുല്യരായി. ഇങ്ങനെയും ഒരു റെയില്‍വേ മന്ത്രിയോ എന്ന് നാട്ടിലെങ്ങും അമ്പരപ്പ്.
മുതിര്‍ന്ന സ്ത്രീകള്‍ക്കുളള നിരക്കിളവ് 50 ശതമാനമായി ഉയര്‍ത്തിയാണ് ലാലു അവരെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്. 60 വയസിനു മുകളിലുളള പുരുഷന്മാര്ക്ക് നിരക്കിളവ് നിലവിലുളള 30 ശതമാനമായി തുടരും. വൃദ്ധസ്ത്രീകള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ യുപിഎയ്ക്ക് വോട്ടു ചെയ്യുമോ എന്ന് കണ്ടറിയണം.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും ലാലു മാജിക്കില്‍ വീണ്ടും ഉദാരമായി. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ ലഭിച്ചിരുന്ന സൗജന്യ സീസണ് ടിക്കറ്റ് ഇനി ഡിഗ്രി ക്ലാസു വരെ ലഭിക്കും. പത്താം ക്ലാസുവരെ ആണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്ന കണ്സെഷന് ഇനി പന്ത്രണ്ടാം ക്ലാസു വരെ ലഭിക്കും.
പുതിയ പത്ത് ഗരീബ് രഥങ്ങള്‍, മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം, പ്ലാറ്റ്ഫോമുകള് ആധുനീകരിക്കാന്‍ പ്രത്യേക പാക്കേജ് എന്നിങ്ങനെ ലാലുവിന്റെ പ്രഖ്യാപനങ്ങള്‍ നീളുന്നു.
റെയില്‍വേ സുരക്ഷിതത്ത്വത്തിന് നീക്കി വെയ്ക്കേണ്ട തുക ലാഭത്തില്‍ വകമാറ്റിക്കാണിച്ചാണ് റെയില്‍വേയുടെ ലാഭം പെരുപ്പിച്ച് കാണിക്കുന്നത് എന്ന ആരോപണം ഉയരുമ്പോഴും ലാലു പിന്നോട്ട് പോകുന്നില്ല. പുതിയ ഇളവുകളും പ്രഖ്യാപനങ്ങളും നടത്തി, യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ച്, യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേയ്ക്ക് ആധുനിക രൂപം നല്കാന് ലാലു ശ്രമിക്കുന്നുണ്ട്.
ബജറ്റെന്നാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുളള ചടങ്ങാണെന്ന പഴയ വിശ്വാസത്തെ ഏതായാലും പൊളിച്ചെഴുതിയത് ലാലുവാണ്. റെയില്‍വെയെ ജഴ്സിപ്പശുവിനോട് ഉപമിച്ച്, തഴുകിയും തലോടിയും പരമാവധി പാലു കറന്നെടുക്കാനുളള ശ്രമത്തിലാണ് ബീഹാറിന്റെ പ്രിയപ്പെട്ട കര്ഷകന്.
ഏറെ കറുപ്പു വീണതാണ് ലാലുവിന്റെ രാഷ്ട്രീയ ചരിത്രം. അഴിമതിയാരോപണങ്ങളും സിബിഐ അന്വേഷണങ്ങളും ജയില്‍വാസവുമൊക്കെയായി ലാലുവിനെ ജനം അവജ്ഞയോടെ നോക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇത് വേറൊരു ലാലുവാണ്. റെയില്‍വേ മന്ത്രിയുടെ രാഷ്ട്രീയ ജന്മം ഒരു ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ ലാലു ആസ്വദിക്കുകയാണ്. ഓരോ റെയില്‍വേ ബജറ്റും ലാലുവിന് എണ്ണമറ്റ ആരാധകരെ നേടിക്കൊടുക്കുന്നു. 2008ലെ ബജറ്റും ലാലുവിന് നല്‍കുന്നത് ജനപ്രിയ നായകന്റെ പ്രതിച്ഛായ തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications