യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്ത ബജറ്റാണെന്ന് ലാലു
ദില്ലി: കേന്ദ്ര റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ചൊവ്വാഴ്‌ച പാര്‍ലമെന്‍റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിക്കും. യാത്രാക്കൂലി വര്‍ദ്ധനവ് ഇല്ലാത്ത ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ലാലു വ്യക്തമാക്കിയിട്ടുണ്ട്.
പാവപ്പെട്ടവരെ സഹായിക്കാനാണ് യാത്രാ നിരക്ക് കൂട്ടാതിരിക്കുന്നത്. ഞാന്‍ സാധാരണകുടുംബത്തില്‍ നിന്ന് വന്ന സാധാരണക്കാരനാണ്. ഇന്ത്യന്‍ സന്പദ് വ്യവസ്ഥയില്‍ റയില്‍ വേയ്ക്ക് മാറ്റിനിര്‍ത്താനാവാത്ത പങ്കുണ്ട്- അദ്ദേഹം പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പിന് മുന്പുള്ള യുപിഎ സര്‍ക്കാറിന്‍റെ അവസാനത്തെ സന്പൂര്‍ണ റയില്‍വേ ബജറ്റാണിത്. യാത്രാനിരക്കുകളുടെ ഗണ്യമായ കുറവുണ്ടാക്കുന്ന ജനകീയ ബജറ്റ് ആയിരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്ത തുടര്‍ച്ചയായ നാലാം ബജറ്റുകൂടിയായിരിക്കും ഇത്. യാത്രാ നിരക്കുകള്‍ മൂന്നുമുതല്‍ അഞ്ച് ശതമാനം വരെ കുറച്ചേയ്ക്കും. എ.സി, സ്ലീപ്പര്‍ ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലും കുറവുണ്ടാകുമെന്നാണ് സൂചന.
മൊത്തം 13 പുതിയ റയില്‍വേ ലൈനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതില്‍ നാലെണ്ണം ലാലു തന്‍റെ സംസ്ഥാനമായ ബീഹാറിനായിരിക്കും നല്‍കുക.
പെട്രോളിയം, സ്റ്റീല്‍ എന്നിവയുടെ കടത്തുകൂലി 4 മുതല്‍ 5 ശതമാനം കുറയ്‌ക്കുവാനാണ് സാദ്ധ്യത.
2006-07 നിരക്കുകള്‍ കുറച്ചിട്ടും വ്യാപാരം വര്‍ദ്ധിപ്പിച്ചിട്ടും 20000 കോടി രൂപ ലാഭമുണ്ടാക്കാനായിയെന്നത് നിരക്കുകള്‍ കുറയ്‌ക്കാന്‍ പ്രേരണയാകും.
റയില്‍വേ ബജറ്റിനായി മൊത്തം 7100 കോടി രൂപയേ ധനമന്ത്രാലയം നല്‍കുകയുള്ളൂ. വികസനപദ്ധതികള്‍ നടപ്പിലാക്കാനായി 13250 കോടിയുടെ സഹായമാണ് റയില്‍വേ ആവശ്യപ്പെട്ടിരുന്നത്.
ഈ വര്‍ഷം 14. 5ശതമാനം യാത്രക്കാരുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. റയില്‍വേയ്‌ക്ക് കഴിഞ്ഞ വര്‍ഷം 12000 വാഗണുകളാണ് ആവശ്യമായി വന്നത്. ഇതില്‍ 8000 എണ്ണം മാത്രമേ ലഭിച്ചുള്ളൂ. റയില്‍വേയുടെ വരുമാനത്തില്‍ 12. 84 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ബജറ്റില്‍ കണ്ണും നട്ട് കേരളം
ലാലുപ്രസാദ് യാദവ് അവതരിപ്പിക്കാനിരിക്കുന്ന റയില്‍ ബജറ്റില്‍ സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് കേരളം.
പാത ഇരട്ടിപ്പിക്കല്‍, പുതിയ ട്രെയിനുകള്‍, കോച്ച് ഫാക്ടറി, വൈദ്യുതീകരണം തുടങ്ങി അനേക പ്രശ്നങ്ങള്‍ കേരളത്തിന് പരിഹരിച്ചു നല്‍കേണ്ടതായുണ്ട്.
3,600 കോടി രൂപയുടെ അടങ്കല്‍ ആണ് ഈ ബജറ്റിനുള്ളത്. 26 പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും.
വൃദ്ധര്‍, സ്ത്രീകള്‍, കായിക താരങ്ങള്‍, എയിഡ്‌സ് രോഗികള്‍ എന്നിവര്‍ക്ക് യാത്രക്കൂലിയില്‍ ഇളവ് നല്‍കാന്‍ നീക്കമുണ്ട്. ഈ വര്‍ഷം ഏകദേശം 23,000 കോടി രൂപയുടെ ലാഭമുണ്ടാക്കാനാണ് റയില്‍വെ ശ്രമിക്കുക.
എന്നാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും സ്വന്തം നാടായ ബിഹാറിനെ കേന്ദ്രീകരിച്ച് പ്രഖ്യാപനം നടത്താനും ലാലു മുതിര്‍ന്നേക്കും.
തമിഴ്‌നാടിനും വികസനപരമായി നല്ലൊരു ബജറ്റായിരിക്കും ഇതെന്നാണ് സൂചന. കേരളത്തിനെ തീരെ അവഗണിക്കില്ലെങ്കിലും പദ്ധതികള്‍ക്ക് ഭാഗിക പിന്തുണമാത്രം നല്‍കാനും സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications