Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ബജറ്റ് ഒറ്റ നോട്ടത്തില്‍

പെട്രോള്‍, ഡീസല്‍ ചരക്കുകൂലിയിനത്തില്‍ അഞ്ച്‌ ശതമാനം ഇളവ്‌

സ്ലീപ്പര്‍ ക്ലാസില്‍ അഞ്ച് ശതമാനം ഇളവ്

ഫസ്‌റ്റ്‌ ക്ലാസ്‌ എ.സി നിരക്ക്‌ ഏഴ്‌ ശതമാനം കുറച്ചു

രണ്ടാംക്ലാസ്‌ എ.സി നിരക്കില്‍ നാല്‌ ശതമാനം കുറവ്‌

മൂന്നാം ക്ലാസ്‌ എ.സി നിരക്ക്‌ മൂന്ന്‌ ശതമാനം കുറച്ചു

ഈവര്‍ഷം 10 പുതിയ ഗരീബി രഥങ്ങള്‍

എയ്‌ഡ്‌സ്‌ രോഗികള്‍ക്ക്‌ പ്രത്യേക യാത്രാനിരക്ക്‌

പരമവീര്‍, മഹാവീര്‍, വീര്‍ചക്ര ബഹുമതികള്‍ നേടിയവര്‍ക്ക്‌ യാത്രാനിരക്കില്‍ ഇളവ്‌

സ്റ്റേഷന്‍ നവീകരണം ഡിസംബറില്‍ തീരും

യാത്രാ, ചരക്കുകൂലിയില്‍ വര്‍ദ്ധനയില്ല
യാത്രാക്കൂലി വരുമാനത്തില്‍ 14 ശതമാനം വര്‍ദ്ധന

തിരുവനന്തപുരം - നിസാമുദീന്‍ രാജധാനി എക്‌സ്‌പ്രസ്‌ ആഴ്‌ചയില്‍ മൂന്നുദിവസം

ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റൂട്ടില്‍‌ പുതിയ പാസഞ്ചര്‍ തീവണ്ടി

ബാംഗ്ലൂര്‍ - കോയമ്പത്തൂര്‍ എക്‌സ്‌പ്രസ്‌ ഇനി എറണാകുളം വരെ

ഡറാഡൂണ്‍ - കൊച്ചുവേളി, അമൃത്സര്‍ - കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസ്സുകള്‍

കൊച്ചുവേളി - ബാംഗ്ലൂര്‍ ഗരീബിരഥ്‌ ആഴ്‌ചയില്‍ മൂന്ന്‌ ദിവസം

കേരളത്തിന്‌ റെയില്‍വെ കോച്ച്‌ ഫാക്‌ടറി അനുവദിച്ചു

വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിലേക്കുള്ള പാതയ്‌ക്ക്‌ ധനസഹായം നല്‍കും

വടക്കേ ഇന്ത്യയില്‍ കൂടുതല്‍ ലൈനുകള്‍ വൈദ്യുതീകരിക്കും

റെയില്‍വേ ഭൂമിയില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കും

വാഗണ്‍ വാടകയ്ക്ക് നല്‍കുന്നതിന് പുതിയ നയം

എല്ലാ സ്റ്റേഷനുകളിലും ടച്ച് സ്ക്രീന്‍, കളര്‍ ടെലിവിഷനുകള്‍

ടിക്കറ്റ് ക്യൂ രണ്ടു വര്‍ഷത്തിനകം പൂര്‍ണമായും ഒഴിവാക്കും

ടിക്കറ്റ് ഉറപ്പായോ എന്ന് മൊബൈല്‍ വഴി അറിയാന്‍ സംവിധാനം

മൊബൈല്‍ വഴി ടിക്കറ്റ് ബുക്കിംഗ് ഏര്‍പ്പെടുത്താന്‍ ആലോചന

സ്മാര്‍ട്ട് കാര്‍ഡ് സിസ്റ്റം എല്ലാ മേഖലയിലും

കൂടുതല്‍ പാതകള്‍ വൈദ്യുതീകരിക്കും

പ്ലാറ്റ്ഫോമുകള്‍ ഘട്ടംഘട്ടമായി ആധുനീകരിക്കും

50 സ്റ്റേഷനുകളില്‍ ലിഫ്റ്റും എസ്കലേറ്ററുകളും

135 സ്റ്റേഷനുകളില്‍ അത്യന്താധുനിക പ്ലാറ്റ്ഫോമുകള്‍

എല്ലാ രാജധാനി ട്രെയിനുകളിലും 2010 ഓടെ പുതിയ കോച്ചുകള്‍

2011ല്‍ എല്ലാ ശതാബ്ദി ട്രെയിനുകളിലും പുതിയ കോച്ചുകള്‍

ഇ ടിക്കറ്റുകള്‍ ഇനി വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ക്കും

മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍

2010നു ശേഷം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍ മാത്രം ഉല്‍പാദനം

203 മീഡിയം ലെവല്‍ പ്ലാറ്റ് ഫോമുകള്‍ അപ്‍ഗ്രേഡ് ചെയ്യും

281 ലോ ലെവല്‍ പ്ലാറ്റ് ഫോമുകള്‍ അപ്‍ഗ്രേഡ് ചെയ്യും

195 സ്റ്റേഷനുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഓവര്‍ ബ്രിഡ്ജ്

15000 ഓട്ടോമേറ്റ‍ഡ് ടിക്കറ്റ് മെഷീനുകള്‍ രണ്ടു വര്‍ഷത്തിനുളളില്‍

ട്രെയിനുകളില്‍ ആധുനിക ടോയിലെറ്റുകള്‍

ഐടി, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ 2009 നകം ട്രെയിനുകളില്‍

പദ്ധതി 11,000 കോടിയില്‍ നിന്നും 30,000 കോടിയായി വര്‍ദ്ധിക്കും

ചരക്ക് ഗതാഗത ലക്ഷ്യം 790 മില്യണ്‍ ടണ്‍

36 റെയില്‍വേ സ്റ്റേഷനുകളില്‍ ബഹുമുഖ‍ പാര്‍ക്കിംഗ് സൗകര്യം

ആകെ ലാഭം 25,000 കോടി രൂപ

പ്ലാറ്റ് ഫോമുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ടച്ച് സ്ക്രീന്‍ സൗകര്യം എല്ലാ സ്റ്റേഷനുകളിലും

പൊതുജനങ്ങള്‍ക്ക് റെയില്‍വേയുടെ കണക്കുകള്‍ പരിശോധിക്കാന്‍ സൗകര്യം

അടുത്ത വര്‍ഷം മാര്‍ച്ചോടെ റെയില്‍വേ കാള്‍ സെന്ററുകളുമായി ബന്ധിപ്പിക്കപ്പെടും

എല്ലാ സ്റ്റേഷനുകളിലും ഡിസ്‍പ്ലേ ബോര്‍ഡുകള്‍

വിവിധോദ്യേശ്യ സ്മാര്‍ട്ട് മുംബെ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും

എവിടെ നിന്നും ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും

റെയില്‍വേയുടെ നേട്ടം യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം

പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും

സര്‍ചാര്‍ജുകള്‍ തിരക്കേറിയ വേളകളില്‍ മാത്രം

2007-08 കാലഘട്ടത്തില്‍ റെയില്‍വേ വന്‍ലാഭത്തില്‍

റെയില്‍വേ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍

പുതിയ പദ്ധതികള്‍ക്ക് 49,250 കോടി രൂപ

കഴിഞ്ഞ വര്‍ഷം ലാഭ നിരക്ക് ഉയര്‍ന്നത് 76 ശതമാനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+