ഏഴരക്കോടിയുടെ മോഷണം; പ്രതികള്‍ പിടിയില്‍
മലപ്പുറം: സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചേലമ്പ്ര ശാഖയില്‍ നിന്നും ഏഴരക്കോടി രൂപയുടെ സ്വര്‍ണവും 25 ലക്ഷത്തോളം രൂപയും കവര്‍ന്ന കേസില്‍ ഒരു സ്‌ത്രീയടക്കം നാലു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ നിന്നാണ് കവര്‍ച്ചയുടെ സൂത്രധാരനെന്ന് കരുതുന്ന ബെന്നിയടക്കുമുള്ള പ്രതികളെ പിടികൂടിയത്.മോഷണം പോയ 80 കിലോ സ്വര്‍ണത്തില്‍ നിന്നും 70 കിലോയോളം സ്വര്‍ണം പോലീസ് കണ്ടെടുത്തു.
ശേഷിക്കുന്ന സ്വര്‍ണം കണ്ടെത്താനായി പോലീസ് ബാംഗ്ലൂര്‍, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. മൂഴീക്കലില്‍ പ്രതികള്‍ വാടകയ്‌ക്ക് എടുത്തിരുന്ന വീടിനുള്ളില്‍ കൂട്ടിയിട്ട നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു ചേലമ്പ്ര ബാങ്ക് മോഷണം അരങ്ങേറിയത്. ബാങ്കിനു താഴെയുള്ള കെട്ടിടം വാടകയ്‌ക്കു എടുത്തതിനു ശേഷം സ്‌ട്രോങ്ങ് റൂമിന്റെ കീഴ്‌ഭാഗം തുരന്നാണ് മോഷണം നടത്തിയത്.












Click it and Unblock the Notifications