എല്ലാ നിയമപരമെന്ന് കരീം കോടതിയില്‍
കൊച്ചി: എച്ച്‌എംടി. ഭൂമി ഇടപാടില്‍ എല്ലാം നിയമപരമായി മാത്രമേ നടന്നിട്ടുള്ളൂവെന്ന് വ്യവസായമന്ത്രി എളമരം കരീം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ബ്ലൂ സ്റ്റാറിന് ഇരുപത് ഏക്കര്‍ കൈമാറിയതും പോക്കുവരവ് നടപ്പാക്കിയതും നിയമപരമാണ്.
സൈബര്‍സിറ്റി ഉദ്ഘാടനത്തില്‍ പങ്കെടുത്തത് വ്യവസായ മന്ത്രി എന്ന നിലയില്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പി ക്കാനാണെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഭൂപരിഷ്ക്കരണ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയ 100 ഏക്കര്‍ വില്‍പന നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. അതുകൊണ്ടു തന്നെ ഈ ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. സൈബര്‍ സിറ്റി പദ്ധതി 35,000 മുതല്‍ 45,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എച്ച്ടിഐഎല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications