കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് കണ്ടകശനി: മുരളി
പാലക്കാട്: കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത് കണ്ടകശനിയാണെന്നും അത് കോണ്‍ഗ്രസിനെയും കൊണ്ടേപോകുവെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍.
ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്ന കണ്ടകശനി കോണ്‍ഗ്രസിന് അംഗവൈകല്യമെങ്കിലും വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാമുദായിക സംഘടന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. സച്ചാര്‍ കമ്മിറ്റിയെക്കുറിച്ച് സെമിനാറുകളും സിംപോസിയങ്ങളും നടത്താന്‍ മാത്രമേ കോണ്‍ഗ്രസിന് താല്‍പര്യമുള്ളു.- അദ്ദേഹം ആരോപിച്ചു.
ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സ്‌ത്രീ സംഘടനകള്‍ പോലും ആവശ്യപ്പെട്ടില്ല. പൂന്താനം ജീവിച്ചിരുന്നില്ലെങ്കില്‍പ്പിന്നെ ജ്ഞാനപ്പാന എഴുതിയത് ആരാണ്- അദ്ദേഹം ചോദിച്ചു.
സംസ്ഥാനഭരണത്തില്‍ കേരള ജനതയ്‌ക്ക് അതൃപ്‌തിയുണ്ടെങ്കിലും പ്രതിപക്ഷത്തോട് ആഭിമുഖ്യമില്ല. റയില്‍ വേ ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചാല്‍ റയില്‍വേ മന്ത്രാലയത്തന് മുന്നില്‍ സമരം നടത്തും.
ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ രാഷ്ട്രീയക്കളി തന്നെ നടത്തണം. അല്ലാതെ എംപിമാരെ മാത്രം കൊണ്ടുപോയതുകൊണ്ട് കാര്യമില്ല- അദ്ദേഹം പറഞ്ഞു. നാഷണിലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം












Click it and Unblock the Notifications