സൂര്യനില്‍ കന്യാമറിയം: 48 പേര്‍ക്ക് കാഴ്ചത്തകരാറ്
കോട്ടയം: എരുമേലിയ്ക്കടുത്ത് മഞ്ഞളരുവിയില്‍ കന്യാമറിയത്തിന്റെ രൂപം സൂര്യഗോളത്തില്‍ കണ്ടുവെന്ന പ്രചരണത്തെ തുടര്‍ന്ന് സൂര്യനെ നോക്കിയ ഒട്ടേറെ പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു.
കാഞ്ഞിരപ്പിള്ളിയിലെ സെന്റ് ജോസഫ് ഇന്‍എന്‍ടി ആശുപത്രിയില്‍ മാത്രം 48 ഓളം പേരെ കണ്ണിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചിട്ടുണ്ട്. സോളാര്‍ റെറ്റിനോപ്പതിയെന്ന് അവസ്ഥയാണ് ഇവര്‍ക്കെല്ലാം പിടിപ്പെട്ടിട്ടുള്ളത്.
കണ്ണിലെ റെറ്റിനയുടെ ഭാഗമായ മക്യുല എന്ന ഭാഗത്തിനേറ്റ പൊള്ളലാണ് കാഴ്ചത്തകരാറിന് കാരണമെന്ന് ഇവരെ ചികിത്സിച്ച ഡോ. അന്നാമ്മ ജെയിംസ് അറിയിച്ചു കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കണ്ണിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് രോഗികള്‍ ആശുപത്രയിലേക്ക് എത്തി തുടങ്ങിയത്.
12 മുതല്‍ 26 വയസ്സു വരെ പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമാണ് കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചവരിലേറെയും. ഇവരില്‍ കന്യാസ്ത്രീകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് കൂടുതലും.
കുറെക്കാലം മുമ്പ് മഞ്ഞളരുവിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കന്യാമറിയത്തിന്റെ ചിത്രത്തില്‍ നിന്നും രക്തത്തുള്ളികളും സുഗന്ധ ദ്രവ്യങ്ങളും ഇറ്റു വീഴുന്നുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. അന്നു മുതല്‍ ഒട്ടേറെ പേര് ഇവിടം വിശുദ്ധ കേന്ദ്രമെന്ന നിലയ്ക്ക് സന്ദര്‍ശനം നടത്തിയിരുന്നു.
കഴിഞ്ഞയാഴ്ച മുതലാണ് സൂര്യഗോളത്തില്‍ കന്യാമറിയത്തിന്റെ രൂപം സൂര്യഗോളത്തില്‍ കണ്ടുവെന്ന പ്രചാരണം ആരംഭിച്ചത്. വാര്‍ത്ത വിശ്വസിച്ച് നട്ടുച്ചയ്ക്ക് സൂര്യഗോളത്തെ നഗ്ന നേത്രങ്ങള്‍ക്കൊണ്ട് നോക്കിയവര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടിരിയ്ക്കുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടാക്കിയതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
വ്യാപകമായി കാഴ്ചയ്ക്കു തകരാര്‍ സംഭവിച്ച വാര്‍ത്തകളെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മഞ്ഞളരുവിയിലും പരിസരങ്ങളിലും നഗ്ന നേത്രങ്ങള്‍ക്കൊണ്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications