പൂന്താനം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പൂന്താനം ജീവിച്ചിരുന്നില്ലെന്ന തരത്തില്‍ തെറ്റായ സത്യവാങ്ങ്‌മൂലം നല്‌കയിതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രിയ്‌ക്ക് കത്തു നല്‌കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയില്‍ കെ.സി വേണുഗോപാല്‍ നല്‌കിയ സബ്‌മിഷന് മറുപടി നല്‌കുകയായിരുന്നു മന്ത്രി. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ദേവസ്വം ഭരണസമിതി നല്‌കിയ നിര്‍ദേശത്തിന് വിരുദ്ധമായ രീതിയിലാണ് അഭിഭാഷകന്‍ കോടതിയില്‍ അഫിഡവിറ്റ് നല്‌കിയത്.
വേറരുടെയോ നിര്‍ദേശമനുസരിച്ചാണ് അഭിഭാഷകന്‍ ഇത് ചെയ്‌തതെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുക. സര്‍ക്കാരുമായി ആലോചിയ്‌ക്കാതെയാണ് ദേവസ്വം സത്യവാങ്‌മൂലം നല്‌കിയത്.
പൂന്താനം ജീവിച്ചിരുന്നതിന് തെളിവ് ചോദിക്കുന്നതു പോലുള്ള കാര്യങ്ങള്‍ കേരളം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications