കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റയില്‍വേ ബജറ്റ്: ലാലുവിന് വിഎസിന്റെ നന്ദി

  • By Staff
Google Oneindia Malayalam News

V.S Achuthanandanതിരുവനന്തപുരം: നാല്‌‌ പുതിയ ട്രെയിനുകളും കോച്ച്‌ ഫാക്ടറിയും അനുവദിച്ച റെയില്‍വേ മന്ത്രി ലാലുവിന്‌ കേരളത്തിന്റെ വക നന്ദി.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച ലാലുവിന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ നന്ദി പറഞ്ഞത്‌.

കേരളത്തിന്റെ മറ്റൊരാവശ്യമായ റെയില്‍വേ സോണിന്റെ കാര്യത്തില്‍ ഇനിയും പ്രതീക്ഷ നിലനില്‌ക്കുന്നുണ്ടെന്നും വി.എസ്‌ പറഞ്ഞു.

കോച്ച്‌ ഫാക്ടറിയ്‌ക്കായി പാലക്കാട്ടെ കഞ്ച്‌ിക്കോട്‌ 1000 ഏക്കര്‍ നല്‌കാമെന്ന കേരളത്തിന്റെ വാഗ്‌ദാനത്തെ ബജറ്റ്‌ വായനക്കിടെ ലാലു അഭിനന്ദിച്ചിരുന്നു.

നിലവിലുള്ള മൂന്ന്‌ ട്രെയിനുകള്‍ നീട്ടിയതും ചരക്കു കൂലിയില്‍ കുറവു വരുത്തിയതും കേരളത്തിന്‌ സഹായകമായിട്ടുണ്ട്‌.

കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ യാത്രാക്കൂലിയില്‍ കുറവ്‌ വരുത്തിയത്‌ ഏറെ ഗുണം ചെയ്യുമെന്നും വി.എസ്‌ പറഞ്ഞു. കേരളത്തിന്‌ ഏറെ അനുകൂലമായ ബജറ്റാണ്‌ ലാലു അവതരിപ്പിച്ചതെന്ന്‌ കേരള എംപിമാര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X