ഗാന്ധിജിയുടെ കൊച്ചുമകനെ അറസ്റ്റുചെയ്‌തു
മുംബൈ: പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ അരുണ്‍ ഗാന്ധിയെയും കൂട്ടരെയും പൊലീസ് അറസ്റ്റു ചെയ്‌തു.
പ്രതിഷേധപ്രകടനത്തിനായി സെക്രട്ടേറിയറ്റിന് അടുത്തുള്ള ഗാന്ധി പ്രതിമയ്‌ക്കു സമീപത്താണ് മകന്‍ തുഷാര്‍ ഗാന്ധിയ്‌ക്കൊപ്പം അരുണ്‍ ഗാന്ധിഎത്തിയത്. അരുണ്‍ ഗാന്ധിയും, തുഷാര്‍ ഗാന്ധിയും ഉള്‍പ്പെടെ ഇരുപത് പേരെയാണ് മറൈന്‍ ഡ്രൈവ് പൊലീസ് അറസ്റ്റു ചെയ്‌തത്. അനാവശ്യമായി സംഘം ചേര്‍ന്നുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്‌തത്.
എം. കെ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നോണ്‍ വയലന്‍സിന്റെ പ്രസിഡന്റായിരുന്ന അരുണ്‍ ഗാന്ധി ഈയിടെ ഓണ്‍ലൈന്‍ ഫോറത്തില്‍ നടത്തിയ പ്രസ്‌താവനയെ അമേരിക്കന്‍ മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇസ്രാലേയലും ജൂതരും അക്രമത്തിന്റെ ആഗോള പ്രചാരകരാണെന്നാണ് അരുണ്‍ ഗാന്ധി പറഞ്ഞതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍.
ആഗോള അക്രമങ്ങളെക്കുറിച്ച് ആരോഗ്യകരമായ സംവാദമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇത് നടന്നില്ലെന്ന് മാത്രമല്ല തന്നെ വേദനിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അരുണ്‍ ഗാന്ധി പറഞ്ഞു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.












Click it and Unblock the Notifications