കേന്ദ്ര മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടു പോയി
ഹൈദ്രബാദ്: കേന്ദ്ര ഖനന വകുപ്പ് സഹമന്ത്രി ദാസരി നാരായണ റാവുവിന്റെ മകനും ചലച്ചിത്ര നിര്‍മാതാവുമായ ഹരി ഹര പ്രഭുവിനെ(35) അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയെന്ന് പരാതി.
ആന്ധ്രയിലെ ചിറ്റൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും ഭാര്യയ്‌ക്കും മകനുമൊപ്പം താമസിയ്‌ക്കവെ നാലംഗ സംഘം തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായെന്ന് ഭാര്യ സുശീലയാണ് പോലീസില്‍ പരാതി നല്‌കിയത്.
ചൊവ്വാഴ്‌ച വൈകിട്ട് ആറു മണിയോടെയാണ് പ്രഭുവിനെ തട്ടിക്കൊണ്ടു പോയത്.
ഒരു വര്‍ഷം മുമ്പ് പ്രഭുവിന്റെ ഭാര്യ സുശീല സ്‌ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ആ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications