അബു സലിം പ്രണയലേഖനമെഴുതിയോ?
മുംബൈ: അധോലോക നേതാവ് അബു സലിമിന് ഇംഗ്ലീഷ് അറിയാമോ? സലിമിന്റെ അഭിഭാഷക പല്ലവി അന്‍സാരിയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച കേസില്‍ ഒരു നിഗമനത്തിലെത്താന്‍ മുംബൈ പൊലീസ് ആദ്യം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.
ആത്മഹത്യാ ശ്രമം നടത്തിയ പല്ലവിയെഴുതിവച്ച കുറിപ്പില്‍ തന്റെ ഈ കൃത്യത്തിന് ഉത്തരവാദി അഡ്വ. അശോക് സരോഗിയും സലിമിന്റെ അനന്തിരവന്‍ റഷീദ് അന്‍സാരിയുള്‍പ്പെടെ നാല് പേരുമാണെന്നാണ് എഴുതിയിരിക്കുന്നത്. താനും അബു സലിമും തമ്മില്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പരത്തി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സരോഗിയും കൂട്ടരും നടത്തുന്നതെന്നും പൊലീസിന് പല്ലവി നല്‍കിയ പരാതിയില്‍ പറയുന്നു. അബു സലിം അയച്ചതാണെന്ന മട്ടില്‍ ഒരു പ്രണയലേഖനം തനിക്ക് കിട്ടിയതായും പല്ലവി പറഞ്ഞു.
ഈ കത്ത് അബു സലിമിന്റെ പേരില്‍ സരോഗി വ്യാജമായി ഉണ്ടാക്കിയതാണെന്ന് പല്ലവിയുടെ ഭര്‍ത്താവ് ഖാലിക് അന്‍സാരി പറഞ്ഞു. ഇംഗ്ലീഷിലാണ് കത്തെഴുതിയിരുന്നത്.
അബു സലിമിന് ഇംഗ്ലീഷ് അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ ഈ കേസിലെ നിജസ്ഥിതിയെന്തെന്ന് പൊലീസിന് വ്യക്തമാവും. അബു സലിമിന് ഇംഗ്ലീഷ് അറിയില്ലെന്ന് അയാളെ നേരത്തെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അബു സലിമിനെ ചോദ്യം ചെയ്യും. കയ്യെഴുത്തു വിദഗ്ധരെ കൊണ്ട് കത്ത് അബു സലിം എഴുതിയതാണോയെന്ന് പരിശോധിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications