ലാലു പ്രസാദ് രാജ്യം കണ്ട മികച്ച റയില്‍ മന്ത്രി: റാബ്റി
പട്ന: രാജ്യം കണ്ട ഏറ്റവും മികച്ച റയില്വേമന്ത്രിയാണ് തന്റെ ഭര്‍ത്താവ് ലാലുപ്രസാദ് യാദവെന്ന് ആര്‍ജെഡി നേതാവ് റാബ്റി ദേവി. ചൊവ്വാഴ്ച ലാലുപ്രസാദ് അവതരിപ്പിച്ച അഞ്ചാം റയില്‍വേ ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നഷ്ടത്തിലായിരുന്ന റയില്‍വേയെ തുടര്‍ച്ചയായി വന്‍ ലാഭത്തില്‍ എത്തിച്ചിരിക്കുകയാണ് ലാലു. ഇത് അദ്ദേഹത്തിന്റെ കഴിവാണ് വെളിവാക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച റയില്‍വേ മന്ത്രിയാണ് താനെന്ന് ഇതുവഴി അദ്ദേഹം തെളിയിച്ചിരിക്കുകാണ്-റാബ്റി പറഞ്ഞു.
ലാലുവിനെ ബീഹാറിന്റെ റയില്വേമന്ത്രിയെന്ന് വിളിച്ചവരെ പ്രതിപക്ഷ നേതാവ് കൂടിയായ റാബ്റി പുച്ഛിച്ചു തള്ളി. ലാലുജി ബീഹാറിന്റെ മാത്രം മന്ത്രിയല്ല അദ്ദേഹം ഇന്ത്യയുടെ മന്ത്രിതന്നെയാണ്. വനിതകള്‍ക്ക് റയില്‍വേയില്‍ ജോലി സംവരണം ഏര്‍പ്പെടുത്തണമെന്ന തന്റെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ എനിയ്ക്ക് അദ്ദേഹത്തോട് നന്ദിയുണ്ട്.
റയില്‍വേ സുരക്ഷാ സേനയില്‍ സ്ത്രീകള്‍ക്ക് അഞ്ച് ശതമാനം സംവരണമാണ് ലാലു പ്രഖ്യാപിച്ചത്. ഇത് തീവണ്ടികളില്‍ യാത്രചെയ്യുന്ന സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കും. ഏറെക്കാലമായി ഞാനീ ആവശ്യം അദ്ദേഹത്തിന് മുന്നില്‍ വെച്ചിട്ട്. അദ്ദേഹം അത് പരിഗണിച്ചതില്‍ സന്തോഷമുണ്ട്- റാബ്റി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications