കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു ആഗ്രഹിച്ചത്‌ ആഭ്യന്തരവും പ്രതിരോധവും കിട്ടിയത്‌ റയില്‍വേ

  • By Staff
Google Oneindia Malayalam News

Lalu Prasadദില്ലി: ഒരിക്കലും റയില്‍ മന്ത്രിയാകണമെന്ന്‌ താനാഗ്രഹിച്ചിരുന്നില്ലെന്നും ഇഷ്ടമില്ലാതെയാണ്‌ റയില്‍വേ ഭവനില്‍ എത്തിയതെന്നും കേന്ദ്ര റയില്‍ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌.

പ്രതിരോധമോ ആഭ്യന്തരമോ ആയിരുന്നുവത്രേ ലാലുവിന്‌ താല്‍പര്യമുള്ള വകുപ്പുകള്‍ എന്നാല്‍ കിട്ടിയതാകട്ടെ റയില്‍വേയും. ഇഷ്ടമില്ലാതെയാണ്‌ റയില്‍വേ മന്ത്രിയായതെങ്കിലും ഇപ്പോള്‍ തന്റെ വകുപ്പും റയില്‍വേ കുടുംബവുമായി താന്‍ വൈകാരികമായി അടുത്തുപോയെന്നും ലാലു പറയുന്നു.

ചൊവ്വാഴ്‌ച റയില്‍വേ ബജറ്റ്‌ അവതരിപ്പിച്ച്‌ കഴിഞ്ഞ്‌ പുറത്തെത്തിയപ്പോഴാണ്‌ ലാലു ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. ഇനി ഈ വകുപ്പില്‍ത്തന്നെ തിരിച്ചെത്താന്‍ ആഗ്രഹമില്ല ഈ ബജറ്റോടെ റയില്‍ വകുപ്പിനോട്‌ വിടപറയാന്‍ ആഗ്രഹിക്കുകയാണ്‌. ഇഷ്ടമില്ലാതെയാണ്‌ റയില്‍ മന്ത്രിയെന്ന സ്ഥാനം ഏറ്റെടുത്തതെങ്കിലും രാജ്യത്തോടും വകുപ്പിനോടുമുള്ള കടമകള്‍ ഞാന്‍ നിറവേറ്റിയിട്ടുണ്ട്‌.

വടക്കേഇന്ത്യയുടേയോ ബീഹാറിന്റോയോ മന്ത്രിയായി എന്നെ മുദ്രകുത്തുന്നതില്‍ കാര്യമില്ല. ഓരോ സംസ്ഥാനത്തിന്റെയും കാര്യങ്ങള്‍ ഞാന്‍ വേണ്ടവിധം പരിഗണിച്ചിട്ടുണ്ട്‌. കര്‍ണ്ണാടകത്തെ അവഗണിച്ചുവെന്ന ആരോപണത്തിലും കാര്യമില്ല. ബാംഗ്ലൂരില്‍ നിരവധി റയില്‍വേ പ്രൊജക്ടുകള്‍ തുടങ്ങുന്നുണ്ട്‌- അദ്ദേഹം പറഞ്ഞു.

ചില റയില്‍വേ പ്രൊജക്ടുകളില്‍ കാലതാമസം നേരിടുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ അതൊക്കെ ജോലിയിലുള്ള തടസ്സങ്ങള്‍ കൊണ്ടാണെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ചാലും വേണ്ടസമയത്ത്‌ ഭൂമി കിട്ടുന്നില്ല. മിക്കപ്പോഴും ഏറ്റെടുക്കുന്ന ഭൂമിയില്‍ ഒരു പള്ളിയോ ക്ഷേത്രമോ ഉണ്ടാകും. പിന്നെ പ്രശ്‌നങ്ങളായി.

ഒട്ടേറെ സ്ഥലങ്ങളില്‍ റയില്‍വേ മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്‌. എന്നാല്‍ അതൊന്നും എളുപ്പമല്ല. പദ്ധതികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നത്‌ എളുപ്പമാണ്‌. എന്നാല്‍ പദ്ധതി ആവിഷ്‌കരിക്കുകയെന്നത്‌ ദുര്‍ഘടം പിടിച്ച ജോലിയാണ്‌- അദ്ദേഹം പറഞ്ഞു.

മിക്ക വണ്ടികളുടെയും ശോചനീയാവസ്ഥയെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം കുറ്റപ്പെടുത്തിയത്‌ യാത്രക്കാരെയാണ്‌. തീവണ്ടികള്‍ നമ്മുടെ സ്വത്താണെന്നും അവ സൂക്ഷിക്കേണ്ടതുണ്ടെന്നും പലരും ഓര്‍ക്കുന്നില്ല. വൃത്തിയില്ലായ്‌മയും സൂക്ഷ്‌മതയില്ലായ്‌മയും കൊണ്ടാണ്‌ വണ്ടികള്‍ വൃത്തികേടാവുന്നത്‌.

എല്ലാവരും പറയുന്നു ഞാന്‍ റയില്‍വേയെ പുരോഗതിയിലും ലാഭത്തിലും എത്തിച്ചുവെന്ന്‌ അതെന്റെ കടമയും ജോലിയുമാണ്‌. ഇന്ത്യന്‍ റയില്‍വേ പുരോഗതിയുടെ പാതയിലാണ്‌. രാജ്യത്തെ ഓരോ കുട്ടികളും ഇതില്‍ അഭിമാനിയ്‌ക്കണം അവര്‍ ചക്‌ദേ റയില്‍വേ എന്ന്‌ പാടിനടക്കണം. ഞങ്ങള്‍ റയില്‍വേ വകുപ്പുകാര്‍ സ്വപ്‌നങ്ങള്‍ നല്‍കുക മാത്രമല്ല അവ സാക്ഷാത്‌കരിക്കുകൂടി ചെയ്യുന്നുണ്ട്‌- ലാലു അവകശപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X