കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാച്ച്‌മാനെ ചീത്തവിളിച്ചു; രവീണയ്ക്കെതിരെ കേസ്‌

  • By Staff
Google Oneindia Malayalam News

Raveena Tandonമുംബൈ: ഖാറിലെ ഹൗസിംഗ്‌ സൊസൈറ്റിയിലെ വാച്ച്‌മാനെ ചീത്ത വിളിയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ബോളിവുഡ്‌ താരം രവീണ ടണ്ടനെതിരെ കേസ്‌.

ഖാറിലെ സ്‌കൈലാര്‍ക്ക്‌ അപ്പാര്‍ട്‌മെന്റില്‍ മകളെ കോച്ചിംഗ്‌ ക്ലാസില്‍ ചേര്‍ക്കാന്‍ എത്തിയ രവീണ സൊസൈറ്റിയുടെ പാര്‍ക്കിംഗ് മേഖലയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാനൊരുങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ക്ക്‌ പാര്‍ക്കിംഗ്‌ അനുവദിനീയമല്ലെന്ന്‌ വാച്ച്‌മാനായ രാംജി യാദവ്‌ പറഞ്ഞു.

ഇതില്‍ ക്ഷുഭിതയായ രവീണ വാച്ച്‌മാനുനേരെ തട്ടിക്കയറുകയും ചീത്ത വിളിക്കുകയും പീഡനശ്രമത്തിന്‌ കേസ്‌ നല്‍കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രേ.

ഫെബ്രുവരി 22നാണ്‌ സംഭവം നടന്നത്‌. വാച്ച്‌മാന്റെ പരാതിയെത്തുടര്‍ന്ന്‌ ഖാര്‍ പൊലീസ്‌ രവീണയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. കോടതിയാവശ്യപ്പെട്ടെങ്കില് മാത്രമേ രവീണയ്ക്കെതിരെ കൂടുതല് നടപടികള് സ്വീകരിയ്ക്കുകയുള്ളുവെന്ന് ഖാര് പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X