കോച്ച് ഫാക്ടറി നഷ്ടപ്പെട്ടേക്കും: ബിജെപി
പാലക്കാട്: റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി സാങ്കേതികപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഫാക്ടറിക്കായി ആയിരം ഏക്കര്‍ ഭൂമി റയില്‍വേക്കു കൈമാറിയെന്നാണ് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞത്. പാലക്കാട് ജില്ലയുടെ ഏതു ഭാഗത്താണ് ഈ ഭൂമിയെന്ന് വ്യക്‌തമല്ല. മലമ്പുഴയിലാണോ കഞ്ചിക്കോടാണോ ഫാക്ടറി സ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കണം.
ഫാക്ടറി സ്ഥാപിക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രിയോ, എന്‍.എന്‍. കൃഷ്ണദാസ് എംപിയോ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് വ്യക്‌തമാക്കണം. ബജറ്റില്‍ ഫാക്ടറിക്കായി ഫണ്ടൊന്നും നീക്കിവച്ചിട്ടില്ല. കഴിഞ്ഞ റയില്‍ ബജറ്റില്‍ റായ്ബറേലിയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരംഭിച്ചിട്ടില്ല. ഇൌ സാഹചര്യത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഞ്ചിക്കോട്ടെ ഫാക്ടറിയെക്കുറിച്ച് സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുകയാണ്.
റയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണനയും വഞ്ചനയും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ബജറ്റില്‍ മലബാര്‍ മേഖലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചിന് മലബാര്‍ മേഖലയിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. പാലക്കാട് ജില്ലയിലെ ഒലവക്കോട്, ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച്.












Click it and Unblock the Notifications