കലാഭവന്‍ മണി നിരാഹാരമനുഷ്ഠിയ്ക്കുന്നു
തൃശൂര്‍: പ്രശസ്‌ത സിനിമ നടന്‍ കലാഭവന്‍ മണി നിരാഹാര സമരത്തിനൊരുങ്ങുന്നു.
സിനിമ താരമായതിനു ശേഷവും തന്റെ നാടായ ചാലക്കുടിയിലെ പ്രാദേശിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന മണി നാട്ടുകാര്‍ നടത്തുന്ന സമരത്തിനു വേണ്ടിയാണ് നിരാഹാരമനുഷ്‌ഠിക്കാന്‍ ഒരുങ്ങുന്നത്.
ദേശീയപാത നാലുവരിയാകുമ്പോള്‍ ചാലക്കുടി നഗരസഭ ജംഗ്‌ഷന്‍ അടച്ചു കെട്ടുന്നതിനെതിരെ നടക്കുന്ന റിലേ നിരാഹാര സമരത്തിലാണ് മണി പങ്കെടുക്കുന്നത്.
ബുധനാഴ്‌ച 24 ദിവസം പിന്നിട്ട റിലേ നിരാഹാര സമരത്തില്‍ മാര്‍ച്ച് ഒന്നിനാണ് കലാഭവന്‍ മണി നിരാഹാരം അനുഠിക്കുന്നത്.
മണിയെക്കൂടാതെ സന്തോഷ് ട്രോഫി താരങ്ങളായ എം.ജെ സാബു, കെ.എസ് റഷീദ്, പി.എം ഫ്രാന്‍സിസ് എന്നിവരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, ജോണ്‍ പോള്‍ അഞ്ചേരി എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യും.












Click it and Unblock the Notifications