Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്എഫ്ഇയ്ക്ക് സ്വയംഭരണാധികാരം നല്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് സ്വയംഭരണാധികാരം നല്‍കുമെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ഖജനാവില്‍ പണം മിച്ചമുണ്ട്. ഈ സാമ്പത്തിക വര്‍ഷം പദ്ധതിവിഹിതം പൂര്‍ണതോതില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം 2007 ഡിസംബര്‍ 31 വരെ സംസ്ഥാനത്തിന്‍റെ കടബാധ്യത 52,857.76 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതേവരെ 27.93 കോടി രൂപ എഡിബി വായ്പയായി വാങ്ങിയിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പാ പരിധിക്ക് വിധേയമായിട്ടാണ് വായ്പ എടുക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള തുക ഈ വര്‍ഷം ചെലവാക്കാനായില്ലെങ്കില്‍ അത് അടുത്ത വര്‍ഷം ചെലവാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം മെച്ചെപ്പെടുത്താന്‍ വേണ്ടിയാ‍ണ് സ്വയം ഭരണാവകാശം നല്കുന്നത്. ചിട്ടി നടത്തിപ്പ് കാര്യത്തില്‍ തട്ടിപ്പ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മണി ലെന്‍‌ഡേഴ്സ് ആക്ട് പോലെ ഇപ്പോഴുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. കെഎസ്എഫ് ഇയുടെ ഉന്നത തലത്തില്‍ പുനസംവിധാന നടത്താനും വൈവിധ്യവത്ക്കരണം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ചില നടപടികള്‍ കെഎസ്എഫ്ഇയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം നാല്‍പ്പത് പുതിയ ശാഖകള്‍ കൂടി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും . 2010 ഓടെ 500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+