കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷത്തും വലതുപക്ഷ ചിന്തക്കാരുണ്ടെന്ന്‌ സുധാകരന്‍

  • By Staff
Google Oneindia Malayalam News

G Sudhakaranതിരുവനന്തപുരം: ഇടതുപക്ഷത്തിനകത്തും വലതുപക്ഷമുണ്ടെന്ന്‌ മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിലെ ഒരു വിഭാഗത്തിന്‌ വലതുപക്ഷ ആശയങ്ങളാണെന്നും ഇപ്പോഴത്തെ സാമൂഹിക സ്ഥിതിയില്‍ എങ്ങനെ ഭരിക്കണമെന്ന്‌ ഇവര്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം എപ്പോഴും ഇടതുപക്ഷം തന്നെയാകണം. അതില്‍ വലതുപക്ഷം പാടില്ല. സിപിഎം ഒഴികെയുള്ള മറ്റ്‌ ചില കക്ഷികളാണ്‌ വലതുപക്ഷക്കാര്‍. ഇക്കൂട്ടര്‍ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുകയാണ്‌- മന്ത്രി പറഞ്ഞു.

എകെപിസിടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും സാമൂഹിക നിയന്ത്രണവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടതുപക്ഷത്തെ വലതുപക്ഷ ചിന്താഗതി മാറ്റിവച്ച്‌ വദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ മുന്നോട്ടു പോകണം. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ കോളെജുകള്‍ തുടങ്ങരുതെന്ന്‌ കാലാകാലങ്ങളില്‍ സര്‍ക്കാറിനെ ഉപദേശിച്ച ബുദ്ധിമാന്‍മാര്‍ ഉണ്ടായിട്ടുണ്ട്‌.

പണമില്ലെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത്‌ പണമിറക്കാതെ മറ്റ്‌ മേഖലകളില്‍ പണമിറക്കുകയാണ്‌. സര്‍ക്കാര്‍ നേരിട്ട്‌ കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നെങ്കില്‍ ഇന്നത്തെ രീതിയിലള്ള വിദ്യാഭ്യാസക്കച്ചവടം നടക്കില്ലായിരുന്നു.

സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കുന്നത്‌ ശരിയല്ല. സര്‍ക്കാറിന്റെ ഇത്തരം നിലപാടുകളാണ്‌ അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായത്‌- മന്ത്രി ചൂണ്ടിക്കാട്ടി.

എയ്‌ഡഡ്‌ നിയമനങ്ങള്‍ പിഎസ്‌ സിയ്‌ക്ക്‌ വിടണമെന്ന്‌ അഭിപ്രായം വന്നപ്പോള്‍ അത്‌ പാടില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ ഇടതുപക്ഷത്തെ രണ്ട്‌ ഘടകകക്ഷികള്‍ രംഗത്തുവന്നു. സഹകരണമേഖലയില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെതിരെയും ഇടതുപക്ഷത്ത്‌ നിന്ന്‌ എതിര്‍ നിലപാടുണ്ടായി- അദ്ദേഹം കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X