ബേനസീര്‍ വധശ്രമം: സൂത്രധാരന്‍ പിടിയില്‍
ഇസ്ലമബാദ് : വധിക്കപ്പെട്ട പാകിസ്‌താന്‍ മുന്‍ മുഖ്യമന്ത്രി ബേനസീര്‍ ഭൂട്ടോയ്‌ക്കുനേരെ 2007 ഒക്ടോബര്‍ 18ന് കറാച്ചിയില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന തീവ്രവാദിയെ പാക് പൊലീസ് ചോദ്യം ചെയ്യുന്നു.
ചൊവ്വാഴ്‌ച അറസ്‌റ്റിലായ ഖാരി സെയ്‌ഫുള്ള അക്തര്‍ എന്ന ഇയാള്‍ക്ക് ഒസാമ ബിന്‍ ലാദനുമായി അടുത്തബന്ധമാണുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രസാവ ജീവിതത്തിന് ശേഷം പാകിസ്‌താനില്‍ തിരിച്ചെത്തിയപ്പോള്‍ ബേനസീര്‍ കറാച്ചിയില്‍ സംഘടിപ്പിച്ച റാലിയ്‌ക്കുനേരെയുണ്ടായ ആക്രമണത്തില്‍ 139 പേര്‍ മരിച്ചിരുന്നു. സെയ്‌ഫുള്ള അക്തറിന് ബേനസീര്‍ ഭൂട്ടോയ്‌ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാന പങ്കുണ്ടെന്ന് ആഭ്യന്തരന്ത്രി ഹമീദ് നവാസ് പറഞ്ഞു.
ഒക്ടോബര്‍ 18ലെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്‌ക്കാണ് ബേനസീര്‍ രക്ഷപ്പെട്ടത്. ഈ സ്‌ഫോടനവും പിന്നീട് ബേനസീര്‍ വധിക്കപ്പെടാനിടയായ ആക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 2004ല്‍ യുഎഇയില്‍ നിന്നും അക്തറിനെ അറസ്റ്റ് ചെയ്‌ത് പാക് പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് അധികതൃതര്‍ ഇയാളെ വിട്ടയയ്‌ക്കുകയായിരുന്നു.
കര്‍സാസയില്‍ നടന്ന ആക്രമണത്തില്‍ അക്തറിന് പങ്കുണ്ടെന്ന് ബേനസീര്‍ തന്റെ പുസ്‌തകമായ റികണ്‍സിലിയേഷന്‍ ഇസ്ലാം ഡമോക്രസി ആന്റ് ദി വെസ്‌റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. അക്തറിന് മറ്റ് ഒട്ടേറെ തീവ്രവാദ ആക്രമണങ്ങളുമായി പങ്കുണ്ടെന്ന് പാക് അധികൃതര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications