Get Updates
Get notified of breaking news, exclusive insights, and must-see stories!

എവറസ്റ്റിലെ ദീപം അണയില്ലെന്ന്‌ ചൈന

ബെയ്‌‌ജിങ്ങ്‌ : എവറസ്റ്റ്‌ കൊടുമുടിയുടെ മുകളില്‍ സ്ഥാപിക്കാനുദ്ദേശിയ്‌ക്കുന്ന ഒളിമ്പിക്‌സ്‌ ദീപശിഖ അണയാതെ നില്‌ക്കുമെന്ന്‌ ചൈനീസ്‌ ശാസ്‌ത്രജ്ഞന്‍മാര്‍.

തണുത്ത കാലാവസ്ഥയും -30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയും മൂലം ദീപം അണഞ്ഞു പോകാന്‍ സാധ്യതയുണ്ടെന്ന്‌ നേരത്തെ സംശയമുണര്‍ന്നിരുന്നു.

കൂടാതെ ഓക്‌സിജന്റെ ലഭ്യതക്കുറവും ദീപം പ്രകാശിപ്പിയ്‌ക്കുന്നതിന്‌ വെല്ലുവിളിയുയര്‍ത്തിയിരുന്നു. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ദീപം നിര്‍മിച്ചിരിക്കുന്നതെന്ന്‌ ശാസ്‌ത്രജ്ഞരന്‍മാര്‍ പറയുന്നു.

ഓഗസ്‌റ്റ്‌ എട്ടിന്‌ ബെയ്‌ജിങ്ങില്‍ നിന്നാണ്‌ ദീപശിഖാ പ്രയാണം ആരംഭിയ്‌ക്കുന്നത്‌. ഇതിന്‌ മുന്നോടിയായി പാതകളും മറ്റും ഒരുക്കുന്ന തിരിക്കിലാണ്‌ ചൈനീസ്‌ സര്‍ക്കാര്‍.

എവറസ്‌റ്റിനു മുകളില്‍ ദീപം പ്രകാശിപ്പിയ്‌ക്കാന്‍ കഴിയുമെന്ന്‌ തങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെന്ന്‌ ബെയ്‌ജിങ്ങ്‌ സയന്‍സ്‌ കമ്മിറ്റി തലവന്‍ മാ ലിന്‍ പറഞ്ഞു.

മെയ്‌ മാസത്തിലാണ്‌ എവറസ്റ്റ്‌ കൊടുമുടിയിലേക്കുള്ള ദീപശിഖ പ്രയാണം ആരംഭിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+