സൂററ്റില്‍ ട്രെയിനിടിച്ച് 16 മരണം
സൂററ്റ്: ഗുജറാത്തിലെ സൂററ്റിനടുത്ത് ഉധനില്‍ ട്രെയിനിടിച്ച് 16 ഓളം പേര്‍ കൊല്ലപ്പെട്ടു.
സൂററ്റ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് പാളത്തില്‍ കൂടി നടന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന പോലീസ് പറഞ്ഞു.
മരിച്ചവരെല്ലാവരും ഉത്തര്‍പ്രദേശില്‍ നിന്നും ദിവസക്കൂലിയ്‌ക്കെത്തിയ തൊഴിലാളികളാണ്.
ബുധനാഴ്‌ച രാത്രി 10നും 11നും ഇടയ്‌ക്കാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നു. സൂററ്റില്‍ നിന്നും മുംബൈയിലേക്കു പോകുന്ന ട്രെയിനാണ് ഇവരെ ഇടിച്ചത്.
സ്‌ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ റെയില്‍ പാളത്തിനു സമീപം കിടക്കുന്നതു കണ്ട് മറ്റൊരു ട്രെയിനിന്റെ ഡ്രൈവര്‍ അറിയച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് റെയില്‍വെ അധികൃതര്‍ അറിഞ്ഞത്












Click it and Unblock the Notifications