ആണവക്കരാര്: ഇന്ത്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ ഒപ്പിടുന്നതിനുള്ള സമയപരിധി അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് ആണ് ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് ഗേറ്റ്‌സ് ഇക്കാര്യത്തിലുള്ള അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്.
കരാറിനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ആണവകരാറിലേര്‍പ്പെടാന്‍ പ്രത്യേക സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലായെന്നായിരുന്നു അമേരിക്കന്‍ നിലപാട്.
ജൂലായ് മാസത്തിനുള്ളില്‍ കരാറിലൊപ്പിടണമെന്നാണ് ഇപ്പോഴത്തെ അമേരിക്കയുടെ ആവശ്യമെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഒരു സമയ പരിധി ഗേറ്റ്‌സ് പറഞ്ഞില്ല.
ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെ അമേരിയ്‌ക്ക മാനിയ്‌ക്കുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളെ അതിജീവിച്ച് കരാറില്‍ ഒപ്പു വെയ്‌ക്കാന്‍ സാധിയ്‌ക്കുമെന്നും ഗേറ്റ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications