സാമ്പത്തിക വളര്‍ച്ചാ നിരക്ക് കറഞ്ഞുവെന്ന് അവലോകന റിപ്പോര്‍ട്ട്
ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള 2007-2008 വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ചിംദംബരം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.
2007ലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8.7 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‌ഷത്തെ വളര്‍ച്ചാ നിരക്കില്‍ നിന്നും പിന്നോക്കം പോക്കാണിത്. 2006-2007 വര്‍ഷം രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 9.6ശതമാനമായിരുന്നു.
നാണ്യപ്പെരുപ്പം 4.1 ശതമാനമായി. 5.6 വരെ വളര്‍ന്ന നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനായത് നേട്ടമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ഷിക വ്യാവസായിക മേഖലകളിലെ വളര്‍ച്ചാ നിരക്കില്‍ മാന്ദ്യവും സേവന മേഖലയിലെ മുന്നോക്കവും സര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നു.
ആഭ്യന്തര നിക്ഷേപം വര്‍ധിച്ചു . എന്നാല് ആദ്യത്തെ ഒന് പത് മാസം വ്യവസായ മേഖലയില് മാന്ദ്യം അനുഭവപ്പെട്ടു. സര്‍വ്വീസ് മേഖലയിലും ഇന്ഷുറന്സ് മേഖലയിലുമാണ് ഏറ്റവും കൂടുതല് വളര്ച്ച അനുഭവപ്പെട്ടത്.
ഭക്ഷ്യധാന്യങ്ങളുടെ കരുതല് ശേഖരം കുറഞ്ഞതും നാണഅയപ്പെരുപ്പം നാല് ശതമാനമത്തിലേറെ വര്ധിച്ചതും സര്ക്കാറിനെയും ആസൂത്രണ കമ്മീഷനെയും ചില തിരുത്തല് നടപടികള്ക്ക് നിര്ബ്ബന്ധിക്കുന്നുണ്ട്.
സേവന മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണെന്നും രണ്ടാം ഹരിത വിപ്ലവം വേണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.
കയറ്റുമതി മേഖലയെ സംരക്ഷിക്കാന്‍ വ്യക്തമായ നടപടികള്‍ വേണം. ഗ്രാമീണ കാര്‍ഷിക മേഖലയിലും ഗൃഹോപകരണ മേഖലയിലും 100ശതമാനം വിദേശ നിക്ഷേപം അനുവദിക്കണം. കാര്ഷിക രംഗത്ത് നാല് ശതമാനം വളര്ച്ചാ നിരക്ക് കൈവരിക്കണമെങ്കില് പൊതു നിക്ഷേപം ഗണ്യമായി വര്ധിക്കേണ്ടതുണ്ട്- - റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന വ്യവസായ മേഖലകളില്‍ തളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications