റിയാലിറ്റി ഷോയില്‍ അക്രമം; നടിയുടെ കാര്‍ തകര്‍ത്തു
മുംബൈ: റിയാലിറ്റി ഷോയില്‍ 'റിയലാ'യി അടി. സീ ടിവിയുടെ മറാത്തി ചാനലിന്റെ റിയാലിറ്റി ഷോയ്‌ക്ക് വാടകക്ക് വിളിച്ച കാണികളാണ് അക്രമം കാണിച്ചത്.
പരിപാടി നടത്തിയ സ്റ്റുഡിയോ അക്രമാസക്തരായ കാണികള്‍ അടിച്ചു തകര്‍ത്തു. ഇത് കൂടാതെ റിയാലിറ്റി ഷോയുടെ അവതാരകയായ പ്രശസ്‌ത നടി പല്ലവി ജോഷിയുടേതടക്കം മൂന്ന് കാറുകളുടെ ചില്ലുകളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം.
സരി ഗമ പ എന്ന പേരിലുള്ള സംഗീത പരിപാടിയില്‍ കാണികളായി നൂറു രൂപ പ്രതിഫലം വാങ്ങിയെത്തിയ 20 ഓളം പേര്‍ പരിപാടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെ പുറത്തു പോകാന്‍ പറഞ്ഞിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ അക്രമം നടത്തിയത്. അക്രമികളില്‍ ഏഴു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications