അധ്യാപക നിയമന രീതിയില്‍ മാറ്റമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി.
അധ്യാപകരുടെ യോഗ്യതാ പരീക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എയ്‌ഡഡ് സ്‌കൂള്‍ നിയമനത്തില്‍ സംവരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ താല്‌പര്യം. എന്നാല്‍ വിപുലമായ ചര്‍ച്ച കൂടാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയശേഷമേ നിയമനകാര്യത്തില്‍ തീരുമാനമെടുക്കൂ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
അണ്‍എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് അതൃപ്‌തിയുണ്ട്. സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളെ അട്ടിമറിയ്‌ക്കുന്ന രീതിയിലാണ് എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഷിഫ്‌റ്റ് സംവിധാനം അവസാനിപ്പിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications