ഗണേഷിന് സീരിയലുകളില്‍ നിന്നും വിലക്ക്
കൊച്ചി: കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്ക് സീരിയലുകളില്‍ അഭിനയിക്കുന്നതിന് വിലക്ക്.
ടെലിവിഷന്‍ ചേംബര്‍ ഓഫ് ട്രേഡ് യൂണിയനാണ് ഗണേഷ് കുമാറിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടി.വി താരങ്ങള്‍ സഹകരണ സംഘം രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഗണേഷ് കുമാര്‍ നടത്തിയ പ്രസ്‌താവനയെ തുടര്‍ന്നാണ് യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടി.വി സീരിയല്‍ രംഗവുമായി പുലബന്ധം പോലും ഇല്ലാത്തവര്‍ക്കാണ് മന്ത്രി ജി. സുധാകരന്‍ സഹകരണ സംഘം നല്‌കിയെന്നായിരുന്നു ഗണേഷിന്റെ പറഞ്ഞത്.
പ്രസ്‌താവന പിന്‍വലിയ്‌ക്കുന്നതു വരെ ഗണേഷിനെ സീരിയലുകളില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് സംഘടന തീരുമാനിച്ചിരിയ്‌ക്കുന്നത്.
സിനിമാ താരങ്ങളുടെ സംഘടനയില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു കടലാസ് സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും ടെലിവിഷന്‍ ചേംബറിന്റെ പ്രസ്‌താവനയില്‍ പറയുന്നു












Click it and Unblock the Notifications