സൂര്യനില് കന്യാമറിയം: രൂപത നിലപാട് വ്യക്തമാക്കും
കാഞ്ഞിരപ്പിള്ളി: എരുമേലിയ്‌ക്കടുത്ത് മഞ്ഞളരുവിയില്‍ സൂര്യ ഗോളത്തില്‍ കന്യാമറിയമുണ്ടെന്ന പ്രചാരണത്ത തുടര്‍ന്ന് കാഴ്‌ച പോയ സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി രൂപത നിലപാട് വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ സഭ വൈദികരുടെ സംഘത്തെ നിയോഗിച്ചിരുന്നു. രൂപതയുടെ നിലപാട് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഞായറാഴ്‌ചയാണ് പള്ളികളില്‍ വായിക്കുക. കാഴ്‌ച നഷ്ടപ്പെട്ടതു പോലുള്ള ഗുരുതരമായ സംഭവം നടന്നതിന്റെ അടിസ്ഥാനത്തിലാണ് രൂപത നയം വ്യക്തമാക്കുന്നത്.
അതെ സമയം ഈ പ്രദേശത്ത് കന്യാമറിയത്തിന്റെ ചിത്രത്തില്‍ നിന്നും രക്തവും സുഗന്ധ ദ്രവ്യങ്ങളും ഒഴുകിയെന്ന പ്രചാരണമുണ്ടായപ്പോള്‍ സഭ രംഗത്തെത്തിയിരുന്നില്ല. ഇതിനിടെ കാഴ്‌ചയ്‌ക്ക് തകരാര്‍ സംഭവിച്ചവരുടെ എണ്ണം 46 ആയിട്ടുണ്ട്.
ആറു മാസത്തെ ചികിത്സയ്‌ക്കു ശേഷമെ ഇവരുടെ കാഴ്‌ച തിരിച്ചു കിട്ടുന്ന കാര്യത്തെ കുറിച്ചു പറയാനാകുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വാര്‍ത്ത കേട്ട് മഞ്ഞളരുവിയില്‍ എത്തുന്നവര്‍ നഗ്ന നേത്രങ്ങള്‍ക്കൊണ്ട് സൂര്യനെ നോക്കുന്നത് ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ബോധവത്‌ക്കണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications