കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രയിന്‍ ടോയ്‌ലറ്റില്‍ പിറന്ന്‌ കുഞ്ഞ്‌ ട്രാക്കില്‍ വീണു

  • By Staff
Google Oneindia Malayalam News

Newborn baby survives train toilet slip,അഹമ്മദാബാദ്‌: ഓടിക്കൊണ്‌ടിരിക്കുന്ന തീവണ്ടിയിലെ കക്കുസിനുള്ളില് പിറന്ന്‌ ട്യൂബിലൂടെ റെയില്‍വേ ട്രാക്കിലേക്ക്‌ വീണ പെണ്‍ കുഞ്ഞ്‌ സുഖം പ്രാപിക്കുന്നു.

ചൊവ്വാഴ്‌ച രാത്രിയാണ്‌ ഭൂരി കല്‍ബി തീവണ്ടിയിലെ കക്കൂസില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്‌. തെക്കന്‍ രാജസ്ഥാനില്‍ നിന്ന്‌ തന്റെ ബന്ധുക്കള്‍ക്കൊപ്പം അഹമ്മദാബാദിലേക്ക്‌ ട്രെയിനില്‍ പോകുകയായിരുന്നു ഏഴുമാസം ഗര്‍ഭിണിയായിയിരുന്ന ഭൂരി കല്‍ബി എന്ന 32 കാരി. രാത്രിയില്‍ ടോയ്‌ലറ്റില്‍ പോയത ഭൂരി ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന്‌ പ്രസവം നടന്ന്‌ ഗര്‍ഭസ്ഥ ശിശു ടോയ്‌ലറ്റിലെ ട്യൂബിലൂടെ ട്രാക്കിലേക്ക്‌ വീഴുകയായിരുന്നു.

പ്രസവത്തെ തുടര്‍ന്ന്‌ വളരെ അവശയായി ടോയ്‌ലറ്റിന്‌ പുറത്തിറങ്ങിയ ഭൂരി കൂടെയുണ്‌ടായിരുന്ന ഭര്‍ത്താവിനേയും സഹോദരനേയും വിവരം അറിയിച്ചു. ആദ്യം പരിഭ്രമിച്ചുപോയെങ്കിലും പെട്ടെന്ന്‌ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കലോലിലാണ്‌ ട്രെയിന്‍ നിര്‍ത്തിയത്‌. പ്രസവം നടന്ന സ്ഥലത്തു നിന്ന്‌ രണ്‌ടു സ്റ്റേഷനകലെയായിരുന്നു കലോല്‍.

ഭാഗ്യവശാല്‍ ഗര്‍ഭസ്ഥ ശിശു വീണത്‌ അംബില്‍സായന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു. അതിനാല്‍ സ്റ്റേഷനിലുണ്‌ടായിരുന്നവര്‍ ട്രാക്കില്‍ ഒരു ശിശു കിടക്കുന്നത്‌ കണ്‌ട്‌ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.കെ. റായി ആ കാഴ്‌ച കണ്‌ട്‌ അതിശയിച്ചുപോയി. കുഞ്ഞിന്‌ അനക്കമുണ്‌ട്‌. ചെറുതായി കരയുന്നുമുണ്‌ട്‌. റായിയുടെ നേതൃത്വത്തില്‍ റെയില്‍വേ ജീവനക്കാര്‍ പെട്ടെന്ന്‌ കുട്ടിയെ ട്രാക്കില്‍ നിന്നെടുത്ത്‌ സമീപത്തെ ഡോക്‌ടറെ വിളിച്ചുവരുത്തി

ഇതിനിടെ കലോലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ കുട്ടി വീണ കാര്യം അറിയിച്ച്‌ ഫോണ്‍ വന്നിരുന്നു. അംബില്‍സായന്‍ സ്റ്റേഷനില്‍ ജീവനോടെ കുട്ടിയുണ്‌ടെന്നറിഞ്ഞപ്പോള്‍ അമ്മ ഭൂരിയും ഭര്‍ത്താവും ബന്ധുക്കളും അവിടെയെത്തി. തുടര്‍ന്ന്‌ കലോലിലെ സിവില്‍ ആശുപത്രിയില്‍ കുട്ടിയേയും അമ്മയേയും പ്രവേശിപ്പിച്ചു.

പ്രസവം നടക്കുമ്പോള്‍ ആദ്യം ശിശുവിന്റെ തലയാണ്‌ പുറത്തേക്കുവരുകയെന്നും അതിനാല്‍ ടോയ്‌ലറ്റ്‌ ട്യൂബിലൂടെ താഴേക്ക്‌ വീണ ശുശുവിന്റെ തലഭാഗം നിലത്തടിച്ച്‌ മരണംതന്നെ സംഭവിക്കുമായിരുന്നുവെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. കുട്ടിക്ക്‌ പക്ഷെ ഇടുപ്പെല്ലിലുളള പൊട്ടലൊഴിച്ചാല്‍ മറ്റ്‌ ശരീരഭാഗത്ത്‌ പരിക്കൊന്നുമില്ലായിരുന്നു.

ഒരുപക്ഷെ ശിശുവിന്റെ കീഴ്‌ഭാഗമായിരിക്കും പ്രസവം നടന്നപ്പോള്‍ ആദ്യം പുറത്തുവന്നതെന്നും അല്ലെങ്കില്‍ ട്യൂബിലൂടെ താഴേക്ക്‌ വീഴുന്നതിനിടയില്‍ ട്രെയിനിന്റെ കുലുക്കം മൂലം കുട്ടി തിരിഞ്ഞതാകാമെന്നും ഡോക്‌ടര്‍മാര്‍ സൂചിപ്പിച്ചു. ആശുപത്രി ഇന്‍കുബേറ്ററില്‍ കഴിയുന്ന ശിശു ആരോഗ്യം പ്രാപിച്ചുവരുന്നതായും ഡോക്‌ടര്‍മാര്‍ പറഞ്ഞു. ആദ്‌ഭുത ശിശുവിന്‌ തീര്‍ത്തും സൗജന്യ ചികില്‍സയാണ്‌ നല്‍കുന്നത്‌.

വന്‍ അപകടത്തിലേക്ക്‌ പിറന്നുവീണിട്ടും അദ്‌ഭുതകരമായി രക്ഷപെട്ട ശിശുവിന്‌ എന്തുപേരിടണമെന്നതിനെക്കുറിച്ചാണ്‌ മാതാപിതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നത്‌. ജോധയെന്നോ കരിഷ്‌മയെന്നോ പേരിടാനാണ്‌ ആലോചന. വീരത്വം എന്നാണ്‌ ജോധയെന്ന വാക്കിനര്‍ത്ഥം. കരിഷ്‌മയെന്നാല്‍ അത്ഭുതം, ഇതില്‍ ഏതുപേരാണ്‌ തങ്ങളുടെ മകള്‍ക്കിടുകയെന്നാണ്‌ മാതാപിതാക്കളായ പ്രഭുറാമും ഭൂരി കല്‍ബിയും ആലോചിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X