കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും
ദില്ലി: കേന്ദ്ര ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതോടെ ചെറു കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകുറയും. ചെറുകാറുകളുടെ എക്സൈസ് തീരുവ16 ശതമാനത്തില്‍നിന്ന് 12 ശതമാനമായും . ബൈക്കുകളുടേത് 24 ല്‍നിന്ന് 14 ശതമാനമായുമാണ് കുറച്ചത്.
മാരുതി 800 കാറിന്റെ വില 8000 രൂപയോളം കുറഞ്ഞേക്കും. ഹ്യൂണ്ടായിയുടെ സാന്‍ട്രോ, ഐ10, ഗെറ്റ്സ് എന്നീ കാറുകള്‍ക്ക് 12,000 രൂപയിലേറെ വില കുറയും. സാന്‍ട്രോയ്ക്ക് 12,000 മുതല്‍ 14,000 രൂപ വരെയും ഗെറ്റ്സിന് 14,000 മുതല്‍ 16,000 രൂപ വരെയും വിലക്കുറഞ്ഞേക്കും. ഐ10 മോഡലിന് 12,000 മുതല്‍ 16,000 രൂപ വരെ വില കുറയും.
ജനറല്‍ മോട്ടോഴ്സിന്റെ ചെറു കാറുകള്‍ക്ക് 7,500 മുതല്‍ 14,000 രൂപ വരെ വില കുറയും.
എല്ലാ വിഭാഗത്തിലുമുള്ള ഹൈബ്രിഡ് കാറുകളുടെയും ഡ്യൂട്ടി ബജറ്റില്‍ 10 ശതമാനം കുറച്ചിട്ടുണ്ട്. ബൈക്കുകള്‍ക്ക് നാലു ശതമാനം നികുതിയാണ് കുറച്ചിരിക്കുന്നത്. ഇതോടെ അന്‍പതിനായിരം രൂപ വിലയുള്ള ബൈക്കിന് രണ്ടായിരം രൂപയോളം വില കുറവുണ്ടാകും.
ടാറ്റയുടെ ചെറു കാറുകള്‍ക്കും ബസുകള്‍ക്കും വില കുറയുമെന്ന് ടാറ്റ മോട്ടോഴ്സ് വക്‌താവ് അറിയിച്ചു. എക്സൈസ് നികുതിയില്‍ ബസ് നിര്‍മാണ സാമഗ്രികളുടെ വില കുറച്ചതിനെ തുടര്‍ന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications