കേന്ദ്ര ബജറ്റ് 2008-09 ഒറ്റനോട്ടത്തില്‍
രാജ്യത്തെ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12. 5 ശതമാനം കണ്ട് ഉയര്‍ന്നു
മുതിര്ന്ന പൌരന്മാര്ക്കുള്ള ആദായനികുതിയിളവിന്റെ പരിധി 1,95,000ത്തില് നിന്നും 2,25,000ആയി ഉയര്ത്തി
വനിതകള്ക്കുള്ള ആദായനികുതിയിളവിന്റെ പരിധി 1,45,000ത്തില് നിന്നും 1,80,000ആയി ഉയര്ത്തി
ഒന്നരലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി.
ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ പത്ത് ശതമാനം നികുതി അടയ്ക്കണം.
മൂന്ന് ലക്ഷത്തിന് മുകളില്‍ അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ഇരുപത് ശതമാനവും അഞ്ച് ലക്ഷത്തില്‍ മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് മുപ്പത് ശതമാനവും നികുതി നല്‍കണം.
വരുമാനം ഉള്ളവര്‍ക്ക് മുപ്പത് ശതമാനവും നികുതി നല്‍കണം.
വിപണിയിലെ എല്ലാ ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും.
ഗ്രാമീണ മേഖലയില്‍ ഓരോ വര്‍ഷവും 250 പുതിയ അക്കൌണ്ടുകള്‍ തുടങ്ങാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി
ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ 450 കോടി രൂപ അനുവദിച്ചു.
ഭക്ഷ്യ സബ്സിഡിക്ക് 32,667 കോടി.
നടപ്പു വര്‍ഷത്തെ റവന്യൂ കമ്മി 1.4 ശതമാനവും ധന കമ്മി 3.1 ശതമാനവും ആയിരിക്കും.
സ്റ്റീല്‍,അലുമിനിയം എന്നിവയുടെ വില കുറയും. പരമാവധി ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി തുടരും.
ചെറിയ കാറുകളുടെ എക്സൈസ് തീരുവ കുറച്ചു
സെന്സെക്സ് 364 പോയിന്റ് താണു
12:52 PM
കോര്പ്പറേറ്റ് ഇന്കംടാക്സ്, സര്ചാര്ജ് ടാക്സ് എന്നിവയില് മാറ്റമില്ല
12:46 PM
ചില ഹാര്ഡ് വേര് ഉല്പ്പന്നങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില് നിന്നും ഒഴിവാക്കി
ഇരുചക്രവാഹനങ്ങളുടെ എക്സൈസ് തീരുവ 16 ശതമാനത്തില്‍നിന്നും 12ശതമാനമായി കുറച്ചു
12:42 PM
മരുന്നുകള്ക്ക് എക്സൈസ് തീരുവ 8ശതമാനം കുറച്ചു
സ്പോര്ട്സ് അസംസ്കൃത വസ്തുക്കള്ക്ക് നികുതിയിളവ്
12: 40 PM
ഐഐടികളുടെ നവീകരണത്തിന് 740 കോടി
കോമണ് വെല്ത്ത് ഗയിംസിന് 624 കോടി
ആറാമത് കേന്ദ്ര ശംബള കമ്മീഷന് മാര്ച്ച് 31 ന് റിപ്പോര്ട്ട് സമര്പ്പിയ്ക്കും
പ്രതിരോധമേഖലയ്ക്കുള്ള വിഹിതത്തില് പത്തുശതമാനം വര്ധന, ഇതിനായി 1,05,600 കോടി വകയിരുത്തും
12:31 PM
സൈനിക് സ്കൂളുകള്ക്ക് 44 കോടി
സ്കില് ഡവലപ്മെന്റ് പ്രോഗ്രാമുഖള്ക്ക് 15,000 കോടി
തിലാനയില് അള്ട്രാ മെഗാ പവര് പ്രൊജക്ട്
12: 26 PM
30ശതമാനം വനിതാ പ്രാതിനിധ്യമുള്ള സംരംഭങ്ങള്ക്കായി 16,202 കോടി രൂപ
സച്ചാര് കമ്മിറ്റി ശുപാര്ശകള് അടിയന്തരമായി നടപ്പാക്കും.
എയ് ഡ്സ് നിയന്ത്രണ സൊസൈറ്റിയ്ക്ക് 9.93 കോടി രൂപ
തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ ജില്ലകളിലേയ്ക്കം വ്യാപിപ്പിയ്ക്കും
വിദ്യാഭ്യാസ മേഖലയില് പിന്നാക്കം നില്ക്കുന്ന ജില്ലകളില്‍ 410 സ്കൂളുകള് തുടങ്ങും.
പട്ടികജാതി പട്ടിക വര്ഗ വിദ്യാര്ത്ഥികള് കൂടുതലുള്ള മേഖലകളില് ജവഹര് നവോദയ വിദ്യാലയങ്ങള് തുടങ്ങും.
12:23 PM
സെന്സെക്സ് 300 പോയിന്റ് താണു
12:17 PM
വനിതകള്ക്ക് 11, 460കോടി
ചെറുകിട ഇടത്തരം കര്ഷകരുടെ കടങ്ങള് എഴുതിത്തള്ളും, 2007 മാര്ച്ച് 31വരെയുള്ള കാര്ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത്
കൈത്തറിമേഖലയ്ക്കുള്ള വിഹിതം 340 കോടിയായി ഉയര്ത്തി.
ജലസേചന വിഭവ കോര്പ്പറേഷനുകള് രൂപീകരിയ്ക്കും
വൈദ്യുതി പ്രസരണത്തിനും വിതരണത്തിനും പ്രത്യേക ഫണ്ട്
12:15 PM
കടാശ്വാസ പദ്ധതികള് 60,000 കോടിയുടെ അധിക കടബാധ്യതയുണ്ടാക്കിയെങ്കിലും നാല് കോടി കര്ഷകര്ക്ക് അതിന്റെ ഗുണം ലഭിച്ചു.
ഹൈദരാബാദിലെ നാഷണല് പ്ലാന്റ് പ്രൊട്ടക്ഷന് ട്രയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ടിന് സ്വയംഭരണാധികാരം നല്കും. ഇതിനായി 29 കോടി അനുവദിക്കും.
പ്രാദേശിക അടിസ്ഥാന വികസനപദ്ധതികള്ക്കുള്ള ഫണ്ട് 14,000കോടിയായി ഉയര്ത്തി
12.07 PM
ദേശീയ കാര്ഷിക ഇന് ഷുറന്സ് സ്കീമിന് 644കോടി
250 ജില്ലകളില് മണ്ണ് പരിശോധനാകേന്ദ്രങ്ങള് തുടങ്ങാന് 75 കോടി
ചെറുകിട കര്ഷകര്ക്ക് കടാശ്വാസ പദ്ധതികള്
നാഷണല് ഹോട്ടികള്ച്ചര് മിഷന് 1,100 കോടി , തെങ്ങു കൃഷിയ്ക്ക് ഊന്നല് നല്കും
12: 02 PM
സെന്‍സെക്സ് 250 പോയന്‍റ് താണു
11:56 AM
രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് 2,80,000 കോടി
കാര്ഷിക വസ്തുക്കള്ക്ക് സബ് സിഡി നല്കും
53 ചെരുകിടി ജലസേചന പദ്ധതികള് തുടങ്ങും
ഏലം, കാപ്പി കൃഷിയ്ക്ക് കൂടുതല് ഫണ്ട് അനുവദിയ്ക്കും
ശിശു വികസനപദ്ധതികള്ക്ക് നല്കുന്ന ഫണ്ടില് 24 ശതമാനം വര്ധനയുണ്ടാകും
വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന് 7,200കോടി വകയിരുത്തും
പതിനൊന്നാം പദ്ധതിക്കാലത്ത് 500 മണ്ണ് പരിശോധനാ കേന്ദ്രങ്ങള്ക്ക് ശുപാര്ശ
11:54 AM
മോണിറ്ററി അഫയേര്സ് മിനിസ്ട്രിയ്ക്കുള്ള ഫമ്ട് 1,000കോടിയായി ഉയര്ത്തി
കാര്ഷിക വികസനപദ്ധതികള്ക്കായി 2,80,000 നീക്കിവെയ്ക്കും
കേന്ദ്ര അര്ധസൈനിക വിഭാഗത്തിലേയ്ക്ക് ന്യൂനപക്ഷ വിഭാഗങ്ങളില് നിന്നും നിയമനം നടത്തും
സാനിറ്റേഷന് പ്രോഗ്രാമിന് 1200 കോടി ലഭിയ്ക്കും
11:47 AM
ജവഹര് ലാല് നെഹ്റു റിന്യൂവല് മിഷന് ഈവര്ഷം 6,865കോടി നല്കും
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയ്ക്ക നല്കുന് നതുക 7,300 കോടിയായി ഉയര്ത്തി.
സ്കൂളുകളിലെ കുടിവെള്ള വിതരണത്തിന് 200കോടി മാറ്റിവയ്ക്കും
ചെന്നൈയിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് 300 കോടി അനുവദിയ്ക്കും
11:38
അരുണാചല് പ്രദേശ് പോലുള്ള അതിര്ത്തി പ്രദേശങ്ങളില് അവശ്യപദ്ധതികള്ക്കായി 500കോടി മാറ്റിവയ്ക്കും
എസ് സി എസ് ടി , മറ്റ് ന്യൂനപക്ഷ വിഭാഗം എന്നിവയിലുള്പ്പെട്ട വിദ്യാര്ത്ഥികള്ക്ക് പ്രത്യേക ശ്രദ്ധ നല്കും
വൃദ്ധരുടെ ക്ഷേമത്തിനായി ദേശീയ പദ്ധതി ആവിഷ്കരിയ്ക്കും
അംഗന് വാടി ജീവിക്കാരുടെ ശംബളം 750ആയി വര്ധിപ്പിക്കും
ന്യൂനപക്ഷ വിഭാഗ വികസനത്തിന് 70കോടി നീക്കിവെയ്ക്കും
വിജ്ഞാന കേന്ദ്രങ്ങള് തുടങ്ങുന്നതിനായി വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന് 100കോടി നല്കും
11:35
തിരുവനന്തപുരത്തും ഭോപ്പാലിലും ഐഐഎസ് സി
കൂടുതല് കേന്ദ്രസര്വ്വകലാശാലകള് തുടങ്ങും.
ആന്ധ്ര, ബീഹാര്, രാജസ്ഥാന് എന്നിവിടങ്ങളില് ഐഐടികള്തുടങ്ങു
11:30 AM
വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം 24 ശതമാനം കൂട്ടും. ഇത് 28,674 കോടിയില്‍ നിന്ന് 34,400 കോടി യാക്കുകയാണ്.
6000 മികച്ച മോഡല്‍ സ്കൂളുകള്‍ തുടങ്ങും. ഇതിനായി 600 കോടി ചെലവിടും. ഇന്ത്യ ഒരു അറിവിന്‍റെ സമൂഹമാവുകയാണ് ലക്ഷ്യം: ചിദംബരം
11:23 AM
ഇന്ത്യയിലേയ്ക്കുള്ള വിദേശ പണത്തിന്റെ ഒഴുക്ക് സര്‍ക്കാര്‍ നിയന്ത്രിയ്ക്കും. ഓഹരി വിപണിയെ ദോഷകരമായി ബാധിയ്ക്കാതിരിയ്ക്കാനാണിത്
11:18 AM
ഉച്ചഭക്ഷണ പദ്ധതിയ്ക്ക 8,000കോടി
നാഷണല് റുറല് ഹെല്ത്ത് പ്രജക്ടിന് 15ശതമാനം ഫണ്ട് മാറ്റിവയ്ക്കും
സര് വ്വ ശിക്ഷാ അഭിയാന് 13,100കോടി
വിദേശ ഫണ്ടുകള് മോണിറ്റര് ചെയ്യും
11:22 AM
വിദ്യാഭ്യാസത്തിന് 34, 400 കോടി
12 മേഖലകള് കൂടുതല് വളര്ച്ചാ നിരക്ക് രേഖപ്പെടുത്തി
11:20 AM
സെന്‍സെക്സ് 176 പോയന്‍റ് താണു
11:20 AM
ഭാരത് നിര്മ്മാണിന് 31,281
ഉന്നത നിലവാരമുള്ള സ്കൂളുകള് സ്ഥാപിയ്ക്കും
കാഞ്ചീപുരത്ത് ഐഐഐടി
11:17 AM
എണ്ണവില കൂടുന്നതും ഇന്ത്യയെ ദോഷകരമായി ബാധിയ്ക്കുന്നു
11:15 AM
ആഗോള പ്രതിസന്ധിയ്ക്കെതിരെ ജാഗ്രത പാലിയ്ക്കണം
കാര്ഷിക രംഗം നിരാശപ്പെടുത്തി, വളര്ച്ചാനിരക്ക് 2.6 ശതമാനം മാത്രം
നാണ്യപ്പെരുപ്പനിരക്ക് പരിശോധിയ്ക്കും
11:10 AM
വളര്ച്ചാ നിരക്ക് 8.8 ശതമാനം രേഖപ്പെടുത്തിയെന്ന് ചിദംബരം
11:04 AM
ബജറ്റ് ദിവസം ഓഹരി വിപണി തുറന്നത് താഴ്ന നിലവാരത്തില്‍.
സെന്‍സെക്‌സ് 100 ലേറെ പോയന്റ് താഴ്‌ന്നു.
10:45 AM
യുപിഎ സര്ക്കാറിന്റെ അഞ്ചാം ബജറ്റ് ധനമന്ത്രി പി. ചിദംബരം ലോകസഭയില് അവതരിപ്പിയ്ക്കും
10: 30
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications