അഞ്ചാം ബജറ്റ് ജനപ്രിയമായേക്കുമെന്ന് സൂചന
ദില്ലി: യുപിഎ സര്‍ക്കാറിന്റെ ഒടുവിലത്തെ ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കര്‍ഷകാഭിമുഖ്യമുള്ള ഗ്രാമീണ ഇന്ത്യയ്‌ക്ക് ആനുകൂല്യങ്ങല്‍ നല്‍കുന്ന ജനപ്രിയ ബജറ്റായിരിക്കും ഇതെന്നാണ് സൂചന.
ഇടത്തരക്കാരെയും സാധാരണക്കാരെയും ഒരേപോലെ പ്രീതിപ്പെടുത്തുന്ന ബജറ്റായിരിക്കും ചിദംബരത്തിന്റേതെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ താഴ്‌ന്നതിന്റെയും കാര്‍ഷിക മേഖലയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദാരീകരണ സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന സാമ്പിത്തിക സര്‍വ്വേയുടെ തുടര്‍ച്ചയായാണ് ചിദംബരം ബജറ്റുമായെത്തുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ വന്നുനില്‍ക്കുന്നുവെന്ന കാരണത്താല്‍ ഇളവുകളും സൗജന്യങ്ങളും നല്‍കാതിരിക്കാനും അദ്ദേഹത്തിന് കഴിയില്ല.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരിയ തോതിലെങ്കിലും ബാധിച്ചുതുടങ്ങിയെന്ന സൂചന അദ്ദേഹം വ്യാഴാഴ്‌ച പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വ്വേയിലുണ്ടായിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കു, അടിസ്ഥാന സൗകര്യങ്ങല്‍ വികസിപ്പിക്കുക, സാമൂഹിക ക്ഷേമം എന്നീ ലക്ഷ്യങ്ങള്‍ക്കായിരിക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications