ഗൃഹപാഠം ചെയ്യാത്തതിന് കുട്ടിയെ 'തീവ്രവാദി'യെന്നു വിളിച്ചു
ബാംഗ്ലൂര്‍: ഗൃഹപാഠം ചെയ്തില്ലെന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തീവ്രവാദിയെന്ന് വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അധ്യാപികയ്ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ് കേസെടുത്തു.
പാലസ് റോഡിലെ സോഫിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹാനയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. അധ്യാപികയുടെ പീഡനം സഹിക്കവയ്യാതെ സ്കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ കേസ് നല്‍കിയത്.
ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപികയായ രമാ പ്രസാദ് സഹാനയെ തീവ്രവാദിയെന്ന് വിളിക്കുകയും അടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സഹാനയുടെ അമ്മ സ്കൂളിലെത്തിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിച്ചെങ്കിലും അധ്യാപികയുടെ ഭാഗത്തു നിന്ന് പീഡനം തുടര്‍ന്നു.
പരീക്ഷയ്ക്ക് സ്കൂളിലെത്തിയ സഹാനയെ പരീക്ഷയെഴുതാന്‍ അധ്യാപിക സമ്മതിച്ചില്ല. മറ്റൊരു വിദ്യാര്‍ഥിനിയോടൊപ്പം സ്റ്റാഫ് റൂമിലേക്ക് വിളിക്കപ്പെട്ട സഹാനയോട് ഇരുവരും കോപ്പിയടിച്ച് പിടിച്ചെന്ന് സമ്മതിക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. .ഇതിന് സഹാന തയ്യാറായില്ല. അവള്‍ തിരികെ പോയി വീട്ടില്‍ ഇക്കാര്യം അറിയിച്ചു. സ്കൂളില്‍ തുടര്‍ന്ന് പോകാനും വിസമ്മതിച്ചു.
തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ കേസ് നല്‍കിയത്. മുന്‍ പരീക്ഷകളില്‍ സഹാനയ്ക്ക് ഉയര്‍ന്ന ഗ്രേഡാണുള്ളതെന്നും അധിക്ഷേപിച്ചതിനും മോശമായ ഭാഷയില്‍ കുട്ടിയെ അപഹസിച്ചതിനും അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications