ആദായനികുതി പരിധി 1.5 ലക്ഷമാക്കി
ദില്ലി: ആദായനികുതി ദായകര്‍ക്ക് ചിദംബരത്തിന്റെ ബജറ്റില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍. ആദായനികുതി പരിധി 1.10 ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷമായി ഉയര്‍ത്തി.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആദായനികുതി പരിധി 1.95 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും സ്ത്രീകള്‍ക്കുള്ള ആദായനികുതി പരിധി 1.45 ലക്ഷത്തില്‍ നിന്ന്1.8 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.
എല്ലാ നികുതിദായകര്‍ക്കും കുറഞ്ഞത് 4000 രൂപയുടെ നികുതിയിളവ് ലഭിക്കുമെന്ന് ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പുതിയ നികുതി സ്ലാബ് അനുസരിച്ച് 1.5 ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ 10 ശതമാനം നികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 20 ശതമാനം ആദായനികുതിയാണ് നല്‍കേണ്ടത്. അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി.
സര്‍ചാര്‍ജില്‍ മാറ്റമില്ലെന്നും ചിദംബരം അറിയിച്ചു.












Click it and Unblock the Notifications