Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ്‌ സ്വാഗതാര്‍ഹമെന്ന്‌ വി.എസ്‌

തിരുവനന്തപുരം: ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റ്‌ ഒറ്റനോട്ടത്തില്‍ ആശ്വസകരമാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. എന്നാല്‍ കാര്‍ഷിക കടാശ്വാസനിയമം പാസാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നും കേരളം ആവശ്യപ്പെട്ടിരുന്ന കാര്യമാണ്‌ കാര്‍ഷിക കടാശ്വാസ നിയമം പാസാക്കുകയെന്നത്‌. തോട്ടവിളകള്‍ക്കായി ആനുകൂല്യം നല്‍കിയതും ഇന്‍ഷുറന്‍സ്‌ പദ്ധതി ഏര്‍്‌പ്പെടുത്തിയതും സ്വാഗതാര്‍ഹമാണ്‌.

കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലില്ല. കര്‍ഷികോത്‌ലപന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ തയാറായിട്ടില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ വിലയിടിയാന്‍ പ്രധാനകാരണം അന്യരാജ്യങ്ങളില്‍ നിന്നുള്ള അവയുടെ ഇറക്കുമതിയാണ്‌- അദ്ദേഹം പറഞ്ഞു.

ബജറ്റ് കേരളത്തിനാശ്വാസം

കേരളത്തിന് സന്തോഷിക്കാന്‍ വക നല്‍കുന്ന ചില പ്രഖ്യാപനങ്ങളാണ് 2008-2009 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ നടത്തിയത്.

കേരളം ആവശ്യപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന പല പ്രതിസന്ധികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ബജറ്റ്. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സഹായം ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. തെങ്ങ്, കുരുമുളക് എന്നിവയുടെ വികസനത്തിനായും തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനായും ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+