Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയല് ചെയ്യൂ.... തേങ്ങയിടാന് ശ്രീനിയും രാധയുമെത്തും

Sreenivasan and Radhaആലപ്പുഴ: തേങ്ങപറിയ്ക്കാന് ആളെക്കിട്ടാഞ്ഞ് വരെ തെങ്ങില് കയറാന് പഠിപ്പിക്കുന്ന കാലമാണിത്. മിക്കവരും ഈ രംഗത്തെ തൊഴില് സാധ്യത തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. ഇക്കാര്യം തിരിച്ചറിഞ്ഞ് ഒരു ഭാര്യയും ഭര്ത്താവുമുണ്ട് ആലപ്പുഴയില് രാധയും ശ്രീനിവാസനും.

ഇവരുടെ മൊബൈല് നന്പറില് ഒന്നു ഡയല് ചെയ്യുകയേ വേണ്ടു. തേങ്ങപറിയ്കാകനുള്ള സര് വ്വവിധ സന്നാഹങ്ങളുമായി ഇരുവരും ഒരു ബൈക്കില് പറന്നെത്തും.

തേങ്ങയിടാന്‍ ആളില്ലെന്ന പ്രശ്നം ഒരു തൊഴില്‍ സാധ്യതയായി വളര്‍ത്തിയെടുത്തിരിക്കുകയാണ് ശ്രീനിവാസന്‍. സഹായത്തിനായി ഭാര്യ രാധ എപ്പോഴും കൂടെയുണ്ട്. മൂത്ത മകള്‍ 15 കാരി അനശ്വര മുതല്‍ നാലു വയസ്സുള്ള ഇളയകുട്ടി മിഖായേല്‍ വരെ അഞ്ചു മക്കള്‍ക്കും തെങ്ങുകയറാനും തേങ്ങയിടാനുമറിയാം. എന്നാല് ഇത് തൊഴിലാക്കിയിരിക്കുന്നതു ശ്രീനിവാസനും ഭാര്യയുമാണെന്നു മാത്രം.

തേങ്ങയിടണമെന്നാവശ്യപ്പെട്ട് ഒരു വിളിയെത്തിയാല് എല്ലാ തയ്യാറെടുപ്പോടം കൂടി ശ്രീനിവാസനും രാധയും വീട്ടില്‍നിന്നു പുറപ്പെടുകയായി. ട്രൌസറും മുറിക്കൈ ബനിയനുമാണ് ശ്രീനിവാസന്റെ വേഷം. രാധയാവട്ടെ ചുരിദാറില്. ആലപ്പുഴ മുതല്‍ എറണാകുളം വരെ എവിടെയുള്ളവര്ക്കും ഇവരുടെ സേവനം ലഭ്യമാണ്.

രണ്ടു തെങ്ങുകയറ്റ യന്ത്രങ്ങളുമായാണ് ദമ്പതിമാര്‍ എത്തുക. ഒരെണ്ണം ഘടിപ്പിച്ച് ശ്രീനിവാസന്‍ തെങ്ങില്‍ കയറിയിറങ്ങുമ്പോഴേക്കും മറ്റൊരു യന്ത്രം രാധ അടുത്തതെങ്ങില്‍ ഘടിപ്പിച്ചിരിക്കും.

ദിവസം ശരാശരി 70 തെങ്ങില്‍ കയറുമെന്നാണ് ശ്രീനിവാസന് പറയുന്നത്. ഒരു തെങ്ങിന്കൂലിയായി 10 രൂപയാണ് വാങ്ങിക്കുന്നത്. എറണാകുളം നഗരപ്രദേശത്താണെങ്കില്‍ അന്‍പതും നൂറും വരെ കിട്ടുമെന്നും ഇവര് പറയുന്നു. ഈ തൊഴിലില്‍ തന്നെ ഉറച്ചുനില്‍ക്കാനാണു ശ്രീനിയുടെ തീരുമാനം. തൊഴിലവസരം ഇഷ്ടംപോലെ. മത്സരവുമില്ല.

40 കാരനായ ശ്രീനിവാസന് 10 വര്‍ഷം മുമ്പുവരെ കുറ്റവാളികളുടെ ലോകത്തായിരുന്നു. ക്രിസ്തുവിന്റെ വഴിയില്‍ മാനസാന്തരം പ്രാപിച്ചതിനെ തുടര്‍ന്നാണ് തെങ്ങുകയറ്റം ജീവിത മാര്‍ഗമായി സ്വീകരിച്ചത്. മൂന്നു വര്‍ഷം മുമ്പ് ജില്ലയില്‍ നിന്നു നാളികേര വികസന ബോര്‍ഡിന്റെ തെങ്ങുകയറ്റ പരിശീലനത്തിനു പോയവരില് ഇതു തൊഴിലായി സ്വീകരിച്ചതു ശ്രീനിവാസന് മാത്രം.

''യന്ത്രം വഴി കയറാന്‍ താമസമുണ്ട്. എങ്കിലും സുരക്ഷിതമാണ്. മഴക്കാലത്തും കയറാന്‍ കഴിയും. കൂടുതല്‍ സമയം ആയാസമില്ലാതെ പണിയാനും കഴിയും''-ശ്രീനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+