എച്ച്എംടി: രജിസ്ട്രേഷന് നിയമാനുസൃതം
കൊച്ചി: എച്ച്എംടി യുടെ വിവാദമായ 70 ഏക്കര്‍ ഭൂമി വില്പനയുടെ രജിസ്ട്രേഷന് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ നടത്തിക്കൊടുത്തത് തികച്ചും നിയമാനുസൃതമായാണെന്ന് രജിസ്ട്രേഷന് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
70 ഏക്കര്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറിലുള്ള ഭൂമികൈമാറ്റം 2006 നവംബര്‍ 3ന് നിരോധിച്ചിരുന്നുവെന്നും പിന്നീട് രജിസ്ട്രേഷന് നടത്താന്‍ തടസ്സമില്ലെന്ന് നവംബര്‍ 15ന് ലഭിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പിറ്റേന്ന് രജിസ്ട്രേഷന് നടത്തിക്കൊടുത്തതെന്നുമാണ് രജിസ്ട്രേഷന് വകുപ്പിന്റെ നിലപാട്. ഇതിനായി വകുപ്പ് സത്യവാങ്മൂലം നല്കി.
എച്ച്എംടി കമ്പനിയുടെ പേരില്‍ 717/5 സര്‍വേ നമ്പറിലുള്ള ഭൂമി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കണയന്നൂര്‍ താലൂക്ക് അഡീഷണല്‍ താസില്ദാര് 2006 നവംബര്‍ 3_നാണ് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുന്നത്. കേരള ഭൂപരിഷ്കരണ നിയമം സംബന്ധിച്ച് എന്നായിരുന്നു കത്തിലെ വിഷയ സൂചന.
രജിസ്ട്രേഷനുള്ള അവസരം നിഷേധിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിന്റെ വകുപ്പ് രേഖപ്പെടുത്തേണ്ടതിനാല്‍, നിരോധത്തിന്റെ കാരണം അറിയിക്കണമെന്ന് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ വിശദീകരണം തേടി. എന്നാല്‍ ഈ കത്തിനുള്ള മറുപടി അഡീഷണല്‍ താസില്ദാര് നല്‍കിയില്ല. പകരം, അദ്ദേഹം എച്ച്എംടി കമ്പനിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് നല്കുകയാണുണ്ടായത്.
എച്ച്എംടി വില്പന നടത്താന്‍ ഉദ്ദേശിക്കുന്ന 70 ഏക്കര്‍ ഭൂമി, മിച്ചഭൂമിയായ 28.964 ഹെക്ടറില്‍ ഉള്‍പ്പെടില്ല എന്ന് താലൂക്ക് സര്‍വേയര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടത്താന്‍ തടസ്സമില്ലെന്ന് അഡീഷണല്‍ താസില്ദാര് വ്യക്തമാക്കിയിരുന്നു.
വസ്തുവിന്റെ പോക്കുവരവ് നടത്തുന്ന ചുമതല സബ്രജിസ്ട്രാര്ക്കോ രജിസ്ട്രേഷന് ഐജിക്കോ അല്ലെന്നും താസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കുമാണെന്നും രജിസ്ട്രേഷന് വകുപ്പ് വ്യക്തമാക്കി.
ഭൂമി രജിസ്റ്റര്‍ ചെയ്ത സബ് രജിസ്ട്രാറുടെ നടപടി പരിശോധിക്കാനും ഇത് റദ്ദാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാനും ജില്ലാ രജിസ്ട്രാര്‍ക്ക് യാതൊരുവിധ നിര്‍ദേശവും കിട്ടിയിട്ടില്ല. ഇക്കാര്യം ജില്ല കളക്ടര്‍, ജില്ല രജിസ്ട്രാറോട് ആവശ്യപ്പെട്ടു എന്ന ഹര്‍ജിയിലെ വാദം ശരിയല്ല.
രജിസ്ട്രേഷന് നിയമത്തിന്റെ വ്യവസ്ഥകള്ക്കനുസരിച്ചാണോ രജിസ്ട്രേഷന് നടത്തുന്നത് എന്നു മാത്രമേ രജിസ്ട്രേഷന് അധികൃതര്‍ക്ക് നോക്കേണ്ടതുള്ളൂ. മറ്റേതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണോ എന്ന കാര്യം പരിഗണിക്കേണ്ടതില്ല. വില സംബന്ധിച്ചാണെങ്കില്‍ അന്ന് നിലവിലുണ്ടായിരുന്നതിനെക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് എച്ച്എംടിയുടെ ഭൂമി ഇടപാട് നടന്നിട്ടുള്ളത്. അന്ന് രജിസ്ട്രേഷനുകള്‍ നടന്നത് സെന്റിന് ശരാശരി 39,000 രൂപയ്ക്കാണെന്നിരിക്കേ സെന്റിന് 1.30 ലക്ഷമാണ് എച്ച്എംടി ക്ക് ലഭിച്ച വില എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത വസ്തുവിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള അധികാരം രജിസ്ട്രേഷന് അധികൃതര്‍ക്ക് ഇല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications