Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിലൂടെ സ്‌ത്രീയെ ശല്യപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്‌ത യുവാവിനെ പൊലീസ്‌ പിടികൂടി. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച്‌ മോശം രീതിയില്‍ സംസാരിച്ച പുത്തന്‍കുരിശ്ശ്‌ മേമുറി സ്വദേശി ജയന്‍(24) ആണ്‌ പൊലീസ്‌ പിടിയിലായത്‌.

ഫോണില്‍ ആള്‍ തെറ്റി വിളിച്ചതാണെന്നാണ്‌ സ്‌ത്രീ ആദ്യം കരുതിയത്‌. എന്നാല്‍ പന്നീട്‌ ശല്യം ആവര്‍ത്തിച്ചപ്പോള്‍ അവര്‍ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മീഷണര്‍ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ്‌ ജയന്റേതാണ്‌ നമ്പറെന്ന്‌ തിരിച്ചറിഞ്ഞത്‌.

ആലുവ റൂറല്‍ എസ്‌പിയ്‌ക്ക്‌ കൈമാറിയ പരാതിയിന്മേല്‍ പുത്തന്‍കുരിശ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജുമോന്റെ നേതൃത്വത്തില്‍ നടപടികളെടുത്തു.

രാമമംഗലം എഎസ്‌പി ആര്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ജയനെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309 വകുപ്പ്‌ പ്‌കകാരം ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+