Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയുടെ ബന്ധു പട്ടിണി മൂലം മരിച്ചു

അഹമ്മദാബാദ്: രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഒരു അകന്ന ബന്ധുവിനെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിണിയും കടുത്ത ശൈത്യവും മൂലമാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 24ന് രാത്രിയാണ് ബര്‍ദോലി ഗ്രാമത്തില്‍ പാട്ടീലിന്റെ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തെ അന്വേഷണത്തിനു ശേഷം മരിച്ചയാള്‍ പ്രതിഭാ പാട്ടീലിന്റെ അകന്ന ബന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുമ്പ് നാല് മാസത്തോളം ഇയാള്‍ ഗ്രാമത്തില്‍ അല‍ഞ്ഞുതിരിയുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ ഇയാളെ യാചകനായാണ് കണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന് നാല് ദിവസത്തിനു ശേഷമാണ് ഇയാളുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്.

ഒരു സ്കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം മാനസിക രോഗത്തിനടിപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആരോടും പറയാതെ ഇദ്ദേഹം വീട് വിട്ടു പോവുകയായിരുന്നുവെന്നും പിന്നീട് തിരച്ചില്‍ നടത്തിയിട്ടും ഇദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും മരിച്ചയാളുടെ മകനായ പ്രകാശ് പാട്ടീല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+